വടകര | മേമുണ്ട കോൺഗ്രസ്സിനെ ഇന്ത്യയുടെ മണ്ണിൽ നിന്ന് പിഴുത് മാറ്റാൻ ഒരു ശക്തിക്കും കഴിയില്ലെന്നും അതിശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് മുൻ DCC പ്രസിഡണ്ട് കെ.സി. അബു പറഞ്ഞു. ഇ ഡിയെയും മോഡിയേയും പേടിയില്ലാത്ത നേതാവാണ് രാഹുൽ ഗാന്ധി.
. ആദർശം വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും പൊതു പ്രവർത്തകർ കാണിക്കണമെന്നത് തെളിയിക്കുന്നതാണ് പൊന്നാറത്ത് ബാലകൃഷ്ണൻ മാസ്റ്റരുടെ ജീവിതമെന്നും അദ്ധേഹം പറഞ്ഞു. പൊന്നാറത്ത് ബാലകൃഷ്ണൻ മാസ്റ്ററുടെ 14-ാം ചരമദിനത്തിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സി.പി.ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ : പ്രമോദ് കക്കട്ടിൽ , രാധാകൃഷ്ണൻ കാവിൽ , ബാബു ഒഞ്ചിയം , പി.സി. ഷീബ , സി.പി. വിശ്വനാഥൻ , ടി.ഭാസ്കരൻ, എൻ.ബി. പ്രകാശ് കുമാർ, ടി.ടി. മോഹനൻ , ദിനേശൻ. കെ.പി, പൊന്നാറത്ത് മുരളീധരൻ, എൻ.ശങ്കരൻ, എം.പി. വിദ്യാധരൻ, പി.കെ.സജിത്ത്, ദിനേശ് ബാബു കൂട്ടങ്ങാരം, ആർ. പി.ഷാജി, കെ.വി. ശാലിനി, ഷീല പത്മനാഭൻ, പടിയുള്ളതിൽ സുരേഷ്, ജി.ശ്രീനാഥ് , വി.കെ. പ്രകാശൻ, സ്വപ്ന ജയൻ, വി.പ്രദീപ് കുമാർ , പ്രശാന്ത്. എം. ടി, രാജീവൻ കോളോറ, വി. മുരളീധരൻ, വി.കെ. ഇസ്ഹാഖ് എന്നിവർ പ്രസംഗിച്ചു
Tags:
VATAKARA