Trending

റഫീഞ്ഞയുടെ മഴവില്ലിന് മുന്യോസിന്‍റെ മിന്നലടി മറുപടി; കോപ്പയില്‍ ബ്രസീലിന് കുടുക്ക്, ക്വാര്‍ട്ടര്‍ കടുക്കും

കാലിഫോര്‍ണിയ: കോപ്പ അമേരിക്ക ഫുട്ബോളില്‍ കൊളംബിയക്കെതിരെ സമനിലയില്‍ കുടുങ്ങി ബ്രസീല്‍. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. ഇതോടെ ഗ്രൂപ്പ് ഡിയില്‍ രണ്ടാംസ്ഥാനത്തായ ബ്രസീലിന് ക്വാര്‍ട്ടറില്‍ മികച്ച ഫോമിലുള്ള ഉറുഗ്വെയാണ് എതിരാളികള്‍. ഗ്രൂപ്പ് ചാമ്പ്യന്‍മാരായ കൊളംബിയ ക്വാര്‍ട്ടറില്‍ പനാമയെ നേരിടും. മഞ്ഞക്കാര്‍ഡ് കണ്ട വിനീഷ്യസ് ജൂനിയറിന് ക്വാര്‍ട്ടര്‍ നഷ്‌ടമാകും. 

രണ്ടാംപകുതിയുടെ 59-ാം മിനുറ്റില്‍ റഫീഞ്ഞ ഫ്രീകിക്ക് പാഴാക്കിയത് വീണ്ടും ലീഡ് നേടാനുള്ള ബ്രസീല്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. പന്ത് വലത് മൂലയിലേക്ക് വളച്ചിറക്കാനുള്ള റഫീഞ്ഞയുടെ മോഹം ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പാളുകയായിരുന്നു. ഇതിനിടെ ഇരു ടീമുകളും സബ്സ്റ്റിറ്റ്യൂഷനുകള്‍ വരുത്തി. എന്നാല്‍ ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളില്‍ ബ്രസീല്‍ പിന്നില്‍തന്നെ തുടര്‍ന്നു. അതേസമയം ഫിനിഷിംഗിലെ നേരിയ പിഴവുകളാണ് കൊളംബിയക്ക് ജയം സമ്മാനിക്കാതിരുന്നത്. അവസാന സെക്കന്‍ഡുകളില്‍ ബ്രസീലിന്‍റെ ഒരു ഷോട്ട് നിര്‍ഭാഗ്യം കൊണ്ട് ഗോളാകാതെ പോവുകയും ചെയ്തു.  

Post a Comment

Previous Post Next Post