Trending

റൊണാള്‍ഡോയ്ക്കും പോര്‍ച്ചുഗലിനും കണ്ണീര്‍മടക്കം; ഷൂട്ടൗട്ടില്‍ വിജയിച്ച് ഫ്രാന്‍സ് സെമിയില്‍

മ്യൂനിച്ച്: ഫ്രാന്‍സ് യൂറോ കപ്പ് സെമി ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനെ മറികടന്നാണ് ഫ്രാന്‍സ് സെമിയില്‍ കടക്കുന്നത്. നിശ്ചിത സമയവും അധിക സമയും ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചപ്പോഴാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഇരു ടീമുകള്‍ക്കും ഒട്ടനവധി അവസരങ്ങളാണ് വന്നുചേര്‍ന്നത്. എന്നാല്‍ ഒന്നുപോലും ഗോള്‍വര കടത്താന്‍ ഇരു ടീമിനുമായില്ല. പന്തടക്കത്തില്‍ പോര്‍ച്ചുഗലായിരുന്നു മുന്നിലെങ്കിലും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തത് ഫ്രാന്‍സായിരുന്നു. ഫിനിഷര്‍മാരുടെ പോരായ്മാണ് ഇരു ടീമുകളേയും ഗോളില്‍ നിന്നകറ്റിയത്. സെമിയില്‍ ഫ്രാന്‍സ്, സ്‌പെയ്‌നിനെ നേരിടും.

Post a Comment

Previous Post Next Post