Trending

റീല്‍ ചിത്രീകരിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് യുവതി മരിച്ചു

മുംബൈ | റീല്‍ ചിത്രീകരിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് യുവതി മരിച്ചു. മഹാരാഷ്ട്രയിലെ റായിഗഡിനടുത്തുള്ള കുംഭൈ വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടം ഉണ്ടായത്. മുംബൈ സ്വദേശിയായ ആന്‍വി കാംദാറാണ് (27) മരിച്ചത്. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ മനഗാവ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യുവതി ഈ മാസം 16നാണ് പ്രശസ്തമായ കുംഭെ വെള്ളച്ചാട്ടം കാണുന്നതിനായി യാത്ര തിരിച്ചത്. സുഹൃത്തുക്കളും ഇവരോടൊപ്പം ഉണ്ടായിരുന്നു. പ്രദേശത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവതി വെള്ളച്ചാട്ടത്തിന് സമീപമുള്ള മലയിടുക്കിലേക്ക് വഴുതി വീഴുകയായിരുന്നു. 300 അടിയിലധികം താഴ്ചയിലേക്കാണ് യുവതി വീണത്. കോസ്റ്റ്ഗാര്‍ഡ് ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും കനത്ത മഴ രക്ഷാദൗത്യം ദുഷ്‌കരമാക്കിയെന്ന് മാങ്കോണ്‍ പോലീസ് വ്യക്തമാക്കി. ആറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് യുവതിയെ പുറത്തെത്തിക്കാനായത്.


Post a Comment

Previous Post Next Post