Trending

യൂറോ കപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം, സ്പെയിനിന്‍റെ എതിരാളി ഫ്രാന്‍സ്; ഇന്ത്യൻ സമയം; കാണാനുള്ള വഴികൾ


മ്യൂണിക്ക്: യൂറോ കപ്പ് ഫുട്ബോളിൽ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. മുന്‍ ചാമ്പ്യൻമാര്‍ തമ്മിലുള്ള ആദ്യ സെമിയില്‍ സ്പെയിൻ ഫ്രാൻസിനെ നേരിടും.  ഇന്ത്യൻ സമയം രാത്രി 12.30ന് ആണ് മത്സരം. സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും മത്രം തത്സമയം കാണാനാകും. എല്ലാ മത്സരത്തിലും ജയിച്ച്, ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച്, മിന്നുന്ന കളി പുറത്തെടുത്താണ് സ്പെയിന്‍ സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. വിംഗുകളിൽ ലാമിൻ യമാലിന്‍റെയും നിക്കോ വില്യംസിന്‍റെയും ചോരത്തിളപ്പിനൊപ്പം കളി നിയന്ത്രിക്കാൻ നായകൻ റോഡ്രിയുടെ പരിചയസമ്പത്തുകൂടിയാകുമ്പോള്‍ സ‍ർവ സജ്ജരായി, പൂർണ ആത്മ വിശ്വാസത്തോടെയാണ് സ്പെയിൻ സെമി ഫൈനല്‍ പോരിനിറങ്ങുന്നത്.

Post a Comment

Previous Post Next Post