ബെംഗളൂരു: ഗംഗാവാലി പുഴയില്‍ നാലിടത്ത് ലോഹഭാഗങ്ങള്‍ കണ്ടെത്തിയെന്ന് തിരച്ചിലിന് നേതൃത്വം നൽകുന്ന റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍. അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം രാത്രിയിലും തുടരുമെന്ന് ഇന്ദ്രപാലൻ പറഞ്ഞു. ഒന്ന് ഉറപ്പു വരുത്താൻ വേണ്ടിയാണ് ഇത്. എന്തെങ്കിലും ചെറിയ സൂചനകൾ ലഭിച്ചേക്കാം. അർജുനെ കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചാല്‍ രക്ഷാപ്രവര്‍ത്തനം എങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് ഭരണകൂടം തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
റോഡിന്റെ സുരക്ഷാ കവചം, ടവർ, അർജുന്റെ ലോറി, ടാങ്കറിന്റെ ക്യാബിൻ എന്നിവയുടെ സാന്നിധ്യമാണ് സ്ഥിരീകരിച്ചത്. ഇവ നാലും വെള്ളത്തിലായിരിക്കാനാണ് സാധ്യതയെന്ന് മനസ്സിലാക്കിയതായും അദ്ദേഹം വ്യക്തമാക്കി. അര്‍ജുന്റെ ലോറി കണ്ടെത്തിയത് റോഡില്‍ നിന്ന് 60 മീറ്റര്‍ ദൂരെ പുഴയിലാണ്. ലോറിയില്‍ നിന്നും തടികള്‍ വിട്ടുപോയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എങ്ങനെയാണ് രക്ഷാപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് ഭരണകൂടം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ നാലിടങ്ങളിൽ നിന്നാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. ഇതിൽ മൂന്നാം സ്പോട്ടിൽ അർജുന്റെ ട്രക്ക് ഉണ്ടാകാം എന്നാണ് കരുതുന്നതെന്നും ഇവിടെ തിരച്ചിൽ ശക്തമാക്കുമെന്നും മേജർ ഇന്ദ്രബാലന്‍ പറഞ്ഞു. 'ട്രെക്കിന്റെ പൊസിഷന്‍ ശക്തമാണ്. കൂടുതല്‍ സിഗ്നനലുകൾ ലഭിച്ചത് മന്നാമത്തെ സ്‌പോട്ടിൽ നിന്നാണ്. മൂന്നാമത്തെ സ്‌പോട്ട് കേന്ദ്രീകരിച്ച് പരിശോധന നടത്തും. ഏറ്റവും അടിത്തട്ടിലാണ് മൂന്നാം സ്പോട്ട് കിട്ടിയത്. അത് ട്രക്ക് ആകാം എന്നാണ് ശക്തമായ ഊഹം.
തെര്‍മല്‍ ഇമേജിങ് പരിശോധന നടത്തും. വെള്ളത്തില്‍വീണ ശേഷമായിരിക്കാം തടി വേര്‍പ്പെട്ടത്. ട്രക്കിന് അടുത്തെത്താന്‍ ബുദ്ധിമുട്ടുണ്ട്. മഴ പെയ്യുമ്പോൾ അടിത്തട്ടില്‍ ഒഴിക്ക് ശക്തമാവുകയാണ്. പുഴയില്‍ ഡ്രൈവിങ് എളുപ്പമല്ല. എന്തെങ്കിലും സൂചന ഉണ്ടെങ്കില്‍ രാത്രി ലഭിക്കും. ലോറിയിലെ തടി ഒഴുകിപ്പോയതിന് ശേഷമാകാം ലോറി മുങ്ങിയത്. ഡൈവിങ് എറേ ദുഷ്‌കരമാണ്. നാവികർക്ക് പരമാവധി വിവരം കൈമാറും. അര്‍ജുന്‍ ലോറിയ്ക്ക് പുറത്താകാനാണ് സാധ്യത. ട്രക്കും ക്യാമ്പിനും തമ്മില്‍ വേര്‍പെടാന്‍ സാധ്യത കുറവാണ്. ട്രക്ക് നിര്‍മ്മാണം അത്തരത്തിലുള്ളതാണ്', മേജർ ഇന്ദ്രബാലന്‍ പറഞ്ഞു.
ട്രക്കിൽ വലിയ ഭാരമുണ്ടായിരുന്നുവെന്ന് മേജർ ഇന്ദ്രബാലൻ പറഞ്ഞു. നന്നായി കെട്ടിയിട്ടുണ്ടായിരുന്നുവെന്നും ലോറിയിൽ നിന്ന് ലോഡ് വേർപ്പെട്ടോ ഇല്ലേ എന്ന കാര്യത്തിൽ ഉച്ചവരെ ഉത്തരമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാബിൻ തകര്‍ന്നിട്ടില്ല എന്നാണ് കരുതിയിരുന്നത്. എന്നാൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ചില മരക്കഷ്ണങ്ങൾ കിട്ടി. ലോറി വെള്ളത്തിൽ പോയതിന് ശേഷം കയറ് പൊട്ടി ലോഡ് വേർപ്പെട്ടതാകാം. കുറച്ച് നേരം ലോറി ഒഴുകിയ ശേഷം പിന്നെ അടിത്തട്ടിലേക്ക് പോയി എന്നാണ് കരുതുന്നത്. സിഗ്നലും ഊഹങ്ങളും തമ്മിൽ ചേരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.