Trending

ജമ്മുകാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ്; നാഷണൽ കോൺഗ്രസ് 51, കോൺഗ്രസ് 32 സീറ്റുകളിൽ മത്സരിക്കും


 ശ്രീനഗർ: ജമ്മു കാശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസും നാഷണൽ കോൺഫറൻസും സീറ്റ് വിഭജനം പൂർത്തിയാക്കി. നാഷണൽ കോൺഫറൻസ് 51 സീറ്റിലും കോൺഗ്രസ് 32 സീറ്റിലും മത്സരിക്കും. അഞ്ച് സീറ്റുകളിലും ഇരുപാർട്ടികളും സൗഹൃദ മത്സരമായിരിക്കും നടക്കുക.

അതേസമയം സിപിഐഎമ്മും പാന്തേഴ്‌സ് പാർട്ടിയും ഓരോ സീറ്റിൽ മത്സരിക്കും. ഇരു പാർട്ടികളും പരസ്പരം മനസ്സിലാക്കിയാണ് സീറ്റ് വിഭജന കരാറിൽ എത്തിയതെന്ന് ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കർറ മാധ്യമങ്ങളോട് പറഞ്ഞു. ചില സീറ്റുകളിൽ ബുദ്ധിമുട്ടുണ്ടെന്നും അച്ചടക്കത്തോടെ സൗഹൃദമത്സരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും യോഗത്തിൽ പങ്കെടുത്തു. ജമ്മു കശ്മീരിൽ ഒരുമിച്ച് പോരാടുമെന്നും സർക്കാർ രൂപീകരിക്കുമെന്നും കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ പറഞ്ഞു.

സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. ജമ്മു കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തിരഞ്ഞെടുപ്പ് നടക്കുക. നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ്.

Post a Comment

Previous Post Next Post