Trending

സിനിമകൾ മാനവികതയുടെ തനിമ നിലനിർത്തണം

 എന്താണോ പുതിയ കാലത്തെ സിനിമ വിഭാവനം ചെയ്തത് അതുതന്നെ അവർ കൊയ്യുന്നു... 

വിതച്ചത് കൊയ്യുന്നു എന്നു പറഞ്ഞപോലെ അക്രമം കൊലപാതകം സ്ത്രീ പീഡനം പിടിച്ചുപറി പരിധിയില്ലാത്ത പരിഹാസങ്ങൾ,എന്തെല്ലാം തെറ്റുകൾ ഉണ്ടോ അവയുടെയെല്ലാം  പുതിയ വേർഷൻ സമൂഹത്തിനെ പഠിപ്പിച്ചതും പ്രേരിപ്പിച്ചതും ഒരു പരിധിവരെ സിനിമയാണ്...

എന്തിനേറെ സിനിമക്കാരുടെ സ്റ്റേജ് പരിപാടിയിൽ പോലും അന്തസ്സുള്ള ഒരു കുടുംബത്തിന് സദസ്സിൽ ഇരിക്കാൻ കഴിയാത്ത വിധം മ്ലേച്ഛമായ പദപ്രയോഗങ്ങൾ കണ്ടു നമ്മുടെ തൊലി ഉരിഞ്ഞു പോയിട്ടുണ്ട്...
ആരാണ് ഇവരെ ഈ രീതിയിൽ ആ ഭാസകരമായി ഇവരെ കയറൂരിവിട്ടത്, എന്ത് തട്ടി വിട്ടാലും താരങ്ങളെല്ലെ  എന്ന് കരുതി കയ്യടിച്ചു പ്രോത്സാഹിപ്പിച്ച നാം തന്നെയാണ് കുറ്റക്കാർ...

അന്തസ്സും അഭിമാനവും ഉള്ളവർക്ക് ഈ ഏച്ചുകെട്ടിയ താരപ്രഭയുടെ പുറംപൂച്ചിൻ്റെ ശോഭ പലപ്പോഴും അരോചകമായി തോന്നാറുണ്ട് എന്നത് ഒരു യാഥാർത്ഥ്യമല്ലെ...

എല്ലാ ഇടത്തെന്നപോലെ മാറ്റങ്ങൾ അനിവാര്യമാണ് ചലച്ചിത്ര രംഗത്തും, സിനിമ കലയുടെ ഏറ്റവും ഉയർന്ന രൂപമാണ് മനുഷ്യന്റെ മനസ്സിനെ ഏറ്റവും ശക്തമായ സ്വാധീനിക്കാൻ കഴിവുള്ളതാണ്.സമൂഹത്തിൻ്റെ മനശാസ്ത്രത്തെയും ജീവിതചിത്രത്തെയും സിനിമ സ്വാധീനക്കുന്നതിനാൽ പറയാതെ വയ്യ...

സിനിമവിഷ്വലാണ് അതുകൊണ്ട് തന്നെ സിനിമകൾ ആർദ്ര കലകളാവണം സിവിലൈസേഷൻ പ്രോത്സാഹിപ്പിക്കുതായില്ലെങ്കിലും തളർത്തുന്നത് ആകാൻ പാടില്ല, മൂല്യങ്ങളെയും സംസ്കാരത്തെയും പരിപോഷിപ്പിക്കപ്പെടുന്ന ചാലകശക്തിയാകണം, മറിച്ചാണെങ്കിലും
വിപരീത ഫലങ്ങൾ സമൂഹത്തിൽ വലിയ മൂല്യച്യുതിക്ക് കാരണമാണ്.                സാംസ്കാരിക മേഖലകളെ കൈകാര്യം ചെയ്യുന്ന സർക്കാർ സംവിധാനങ്ങൾ ജാഗ്രത പാലിക്കണം സമൂഹത്തോട് ഉത്തരവാദിത്വം കാണിക്കണം എന്നതും പ്രസക്തമാണ് ഇവിടെ...

ഞാനും നിങ്ങളും അവരും താമസിക്കുന്ന സമൂഹത്തിൻ്റെ നന്മയും സുരക്ഷിതത്വവും സംരക്ഷിക്കപ്പെടേണ്ടത് എല്ലാവരുടെയും ബാധ്യതയാണ് അവകാശമാണ്...

ധാർമികതയില്ലാത്ത പണക്കാരുടെ അധോലോക മാഫിയകളുടെ അതിരില്ലാത്ത താരപ്രഭയുടെ അഹങ്കാരങ്ങളുടെ ആൺമേൽക്കോയിമയുടെയെല്ലാം കൂത്തരങ്ങയി മാറിയിരിക്കുന്ന സിനിമ വൃത്തികെട്ട പുറന്തോടുകളിൽ നിന്ന് പുറത്തേക്ക് വരണം.

കലാപ്രതിഭയുള്ള അന്തസ്സുള്ള പെൺകുട്ടികൾക്ക് മാനമായി ജോലി ചെയ്യാനുള്ള അവസരം ഉണ്ടാകണംതെറ്റുകൾ തിരുത്താൻ ആവശ്യപ്പെട്ട തലമുതിർന്ന തിലകനെ പോലെയുള്ള ആളുകൾക്ക് ഉണ്ടായ ദുഃഖകരമായ അനുഭവം തുടർക്കഥയാവരുത്

പ്രസ്തുത കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കാൻ കഴിവുള്ള ഒരു പുതിയ തലമുറ വന്നുചേർന്നു വെന്നത് ഇന്നത്തെ വിവാദങ്ങൾ പ്രതീക്ഷ നൽകുന്ന കാര്യം...

കൃത്യമായ ഒരു അടിച്ചു തെളിയും തൂത്തുവാരലും സിനിമമേഖലയിൽ അനിവാര്യമായ സന്ദർഭത്തിൽ കേരളീയ സാംസ്കാരിക ബോധത്തിന്റെ പിന്തുണ കൂടി ഇതും ഒരു സംസ്കാരിക വിപ്ലവത്തിൻ്റെ ഭാഗമായ് കണ്ട് നൽകുക എന്നത് നമ്മുടെ കടമയാണ്,പൗരബോധത്തിന്റെ ഉത്തരവാദിത്വമാണ്!..

✍️ബഷീർ വടകര വി ഫോർ ന്യൂസ് ഡയറക്ടർ ബോർഡ് അംഗം

Post a Comment

Previous Post Next Post