വടകര | ആയഞ്ചേരി വയനാട്ടിലെ മേപ്പാടിയിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ അകപ്പെട്ട സർവ്വതും നഷ്ടപെട്ട കുടുംബങ്ങളുടെ പുനരധിവാസം സർക്കാർ ഏറ്റെടുക്കണമെന്ന് സംസ്ഥാന മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല അഭ്യർഥിച്ചു. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത്. പുലർച്ചെ മുന്നറിയിപ്പില്ലാതെ വന്ന ദുരിതം സർവ്വതും ഒപ്പം കൂടെ പിറപ്പുകളെയും നഷ്ടമായി വിവിധ ക്യാമ്പുകളിൽ കഴിയുന്ന ഇരകളെ മാന്യമായി പുനരധിവസിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കാമിച്ചേരിയിൽ കെഎംസിസി ശിഹാബ് തങ്ങൾ റിലീഫ് സെന്റർ കാമിച്ചേരി സംഘടപ്പിച്ച സയ്യിദ് മുഹമ്മദ് അലി ഷിഹാബ് തങ്ങൾ അനുസ്മരണ ഉദ്ഘാടനം ചെയ്തു സംസാരിക്കവെ അദ്ദേഹം
ആവശ്യപ്പെട്ടു. ചടങ്ങിൽ നാസർ ഫൈസി കൂടത്തായി അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യൂണിറ്റ് msf കമ്മിറ്റി അനുമോദിച്ചു. കെഎംസിസി-SRC ചെയർമാൻ ഇബ്രാഹിം മുറിചാണ്ടി പദ്ധതി വിശദീകരിച്ചു. കടമേരി മഹല്ല് ഖാസി ഹമീദ് മുസ്ല്യാർ പ്രാർത്ഥന നിർവഹിച്ചു. ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് എസ്പി കുഞ്ഞമ്മദ്, മണ്ഡലം ലീഗ് പ്രസിഡന്റ് നൊച്ചാട് കുഞ്ഞബ്ദുല്ല, മൻസൂർ ഇടവലത്ത്, മുഹമ്മദ് മേച്ചേരി, ആസിയ ടീച്ചർ, മഹ്മൂദ് ഹാജി മുടിച്ചാണ്ടി, മൊയ്തു ഹാജി കുരുട്ടി, ഹമീദ് മാസ്റ്റർ കരുവാങ്കണ്ടി, ഹമീദ് മാസ്റ്റർ കായക്കണ്ടി, ബഷീർ ഹാജി, നാസർ താഴത്തിയിൽ, ഡോക്ടർ ഇസ്മയിൽ, യഹിയ കടമേരി, നൗഫൽ സി കെ, ഷർമിദ് ടി വി, മുഹമ്മദ് സൈദ്, അൻവർ കെ കെ, റംല ടീച്ചർ, റാബിയ ഹമീദ് , ഷമീമ ഹാരിസ്, ഗഫൂർ കുരുട്ടി എന്നിവർ സംസാരിച്ചു. ഹാരിസ് മുറിചാണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുൽ ബാസിത് കായക്കണ്ടി സ്വാഗതവും ഇസ്മയിൽ എൻ കെ നന്ദിയും പറഞ്ഞു.
Tags:
VATAKARA