ന്യൂഡല്‍ഹി | ഡല്‍ഹി മദ്യനയ അഴിമതി കേസിലെ അറസ്റ്റിനെതിരെ അരവിന്ദ് കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ സി ബി ഐ ഇന്ന് മറുപടി നല്‍കും. കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യം തള്ളിയ കോടതി സി ബി ഐയോട് നിലപാട് തേടിയിരുന്നു.
അറസ്റ്റ് ശരിവച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് കെജ്‌രിവാള്‍ കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
കേസില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. 17 മാസത്തോളം തിഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്.
Tags:
NATIONAL