Trending

മെസ്സിയില്ലാതെ അർജന്റീന; ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

ബ്യൂണസ് ഐറിസ്: സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് യോ​ഗ്യതാ മത്സരത്തിനുള്ള അർജന്റീനൻ ടീമിനെ പ്രഖ്യാപിച്ചു. കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഫൈനലിൽ പരിക്കേറ്റ അർജന്റീനൻ ടീം ക്യാപ്റ്റൻ ലയണൽ മെസ്സി ഇല്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

കോപ്പ അമേരിക്കയ്ക്കുള്ള ടീമിൽ ഇടം കണ്ടെത്താൻ കഴിയാതിരുന്ന പൗലോ ഡിബാലയ്ക്ക് ഇത്തവണയും ദേശീയ ടീമിൽ തിരിച്ചെത്താൻ സാധിച്ചില്ല. ലോകകപ്പ് യോ​ഗ്യതാ റൗണ്ടിൽ സെപ്റ്റംബർ ആറിന് ചിലിയെയും ഒമ്പതിന് കൊളംബിയയോയും ലിയോണൽ സ്കെലോണിയുടെ സംഘം നേരിടും.

യോ​ഗ്യതാ റൗണ്ടിലെ അഞ്ച് മത്സരങ്ങളും വിജയിച്ച അർജന്റീനയ്ക്ക് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം നിലനിർത്തുകയാണ് ലക്ഷ്യം. രണ്ട് വർഷത്തിന് ശേഷമാണ് മെസ്സിയില്ലാതെ അർജന്റീനൻ ടീം കളത്തിലിറങ്ങുന്നത്. 2005ൽ അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറിയ ശേഷം 187 മത്സരങ്ങളിൽ മെസ്സി അർജന്റീനയ്ക്കായി കളിച്ചിട്ടുണ്ട്. 109 ​ഗോളുകളും ഇക്കാലളവിൽ നേടി.

അർജന്റീന ടീം ​ഗോൾ കീപ്പേഴ്സ്: എമിലിയാനോ മാർട്ടിനെസ്, വാൾട്ടർ ബെനിറ്റെസ്, ജെറോനിമോ റുല്ലി, ജുവാൻ മുസ്സോ

പ്രതിരോധ താരങ്ങൾ: ഗോൺസാലോ മോണ്ടിയേൽ, നഹ്വല്‍ മൊളീന, ക്രിസ്റ്റ്യൻ റൊമീരോ, ജെർമ്മൻ പസെല്ലാ, ലിയോനാർഡോ ബലേർഡി, നിക്കോളാസ് ഒട്ടമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, വാലൻ്റൈൻ ബാർകോ.

മിഡ്ഫീൽഡേഴ്സ്: ലിയാൻഡ്രോ പരേഡസ്, ഗൈഡോ റോഡ്രിഗസ്, അലെക്സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, ജിയോവാനി ലോസെൽസോ, എസെക്വൽ ഫെർണാണ്ടസ്, റോഡ്രി​ഗോ ഡിപോൾ

ഫോർവേഡ്സ്: നിക്കോളാസ് ​ഗോൺസാലസ്, അലസാൻഡ്രോ ഗർനാച്ചോ, മത്യാസ് സൂലെ, ജിലിയാനോ സിമിയോണി, വാലെന്റീൻ കാർബോണി, ഹൂലിയൻ ആലവരെസ്, ലൗത്താരോ മാർട്ടിനെസ്, വാലന്റൈൻ കാസ്റ്റെല്ലാനോസ്.

Post a Comment

Previous Post Next Post