Trending

മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

താനൂര്‍ | മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 72 വയസ്സായിരുന്നു. താനൂരിലെ വസതിയിലായിരുന്നു അന്ത്യം. 

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയായിരുന്നു. തിരൂരങ്ങാടി, താനൂര്‍ എന്നിവിടങ്ങളില്‍ നിന്നായി മൂന്നു വട്ടം നിയമസഭയിലെത്തി. ഖബറടക്കം ഇന്ന് രാത്രി എട്ടരയ്ക്ക് താനൂര്‍ വടക്കേ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

കുട്ടി അഹമ്മദ് കുട്ടിയുടെ വിയോഗം പാര്‍ട്ടിക്ക് കനത്ത നഷ്ടമാണെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അവസാന കാലത്തും പാര്‍ട്ടി കാര്യങ്ങളില്‍ സജീവമായിരുന്നു കുട്ടി അഹമ്മദ് കുട്ടിയെന്നും കഴിഞ്ഞ കമ്മിറ്റി യോഗത്തിലും പങ്കെടുത്തെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

Post a Comment

Previous Post Next Post