Trending

പട്ടാമ്പിയില്‍ സ്വിഫ്റ്റ് കാറും ഇന്നോവയും കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് പരിക്കേറ്റു


പാലക്കാട്: പട്ടാമ്പി പുലാമന്തോൾ പാതയിൽ കൊപ്പം കല്ലേപുള്ളി ഇറക്കത്തിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. പെരിന്തൽമണ്ണയിൽ നിന്ന് പടിഞ്ഞാറങ്ങാടിയിലേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാറും വല്ലപ്പുഴ ചെറുകോട് നിന്ന് വളാഞ്ചേരിയിലേക്ക് പോകുകയായിരുന്ന ഇന്നോവയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ സ്വിഫ്റ്റ് കാറിൽ ഉണ്ടായിരുന്ന 2 പേർക്ക് പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, കൊല്ലം ഈസ്റ്റ് കല്ലട ചിറ്റമലയിൽ നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് പാഞ്ഞുകയറി സ്റ്റാൻ്റിൽ പാർക്ക് ചെയ്തിരുന്ന അഞ്ചോളം ഓട്ടോറിക്ഷകൾ തകർന്നു. പരിക്കേറ്റ ഓട്ടോ ഡ്രൈവർമാരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കാർ അമിത വേഗതയാലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു

Post a Comment

Previous Post Next Post