Trending

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; 4 മരണം, നിരവധി പേര്‍ക്ക് പരിക്ക്, പിന്നില്‍ 14കാരനെന്ന് പൊലീസ്

 ജോര്‍ജിയ: അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ നാല് മരണം. ഓന്‍പതില്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. രണ്ട് വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമാണ് കൊല്ലപ്പെട്ടത്. വെടിവെച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

കസ്റ്റഡിയിലെടുത്ത 14കാരനെതിരെ കൊലപാതക കുറ്റം ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്നും ഏതുതരം തോക്കാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടില്ല.

സംഭവത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. അര്‍ത്ഥശൂന്യമായ ദുരന്തമാണുണ്ടായിരിക്കുന്നതെന്ന് ബൈഡന്‍ പ്രതികരിച്ചു. മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച പ്രസിഡന്റ് അതീജീവിതര്‍ക്കൊപ്പമുണ്ടാകുമെന്നും പറഞ്ഞു.

Post a Comment

Previous Post Next Post