✍️ ചീഫ് എഡിറ്റർ ഹാരിസ് വടകര
വടകര | പണിക്കോട്ടി റോഡ് പരേതനായ പാറക്കൽ ശങ്കരൻ നമ്പ്യാരുടേയും പുത്തമ്പുരയിൽ ലക്ഷ്മി അമ്മയുടേയും മകനായ പി.പി. കുഞ്ഞിക്കേളു മാസ്റ്റർ (റിട്ട: അദ്ധ്യാപകൻ മേപ്പയിൽ ഈസ്റ്റ് എസ്. ബി. സ്കൂൾ ) (73) നിര്യാതനായി. DCC മെമ്പർ, വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട്, വടകര ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി, വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ, DKTF ബ്ലോക്ക് പ്രസിഡണ്ട്, നരിപ്പറ്റ നോർത്ത് എൽ.പി. സ്‌കൂൾ മാനേജർ , വില്ല്യാപ്പള്ളി പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് വൈസ് പ്രസിഡണ്ട്, ലോകനാർകാവ് ട്രസ്റ്റി ബോർഡ് ചെയർമാൻ എന്നിങ്ങനെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് വിവിധ പദവികൾ വഹിച്ചു
ഭാര്യ : നിർമ്മല(വെള്ളിയൂർ )
മക്കൾ : നികേഷ് ( ഖത്തർ ), നികില (അദ്ധ്യാപിക, ഇരിങ്ങൽ നോർത്ത് എൽ. പി.സ്‌കൂൾ )
മരുമക്കൾ : രേഖ ( ആവള ), വിവേക് ( ഇരിങ്ങൽ )
സഹോദരങ്ങൾ : പി. ബാലകൃഷ്ണക്കുറുപ്പ് ( റിട്ട: ഡപ്യൂട്ടി ഡയരക്ടർ, എഡ്യുക്കേഷൻ ) , പി. കുഞ്ഞിരാമൻ (റിട്ട: എ. ഇ. ഒ - തോടന്നൂർ ), ദിവാകരൻ (പരേതൻ ), രവീന്ദ്രൻ (പരേതൻ ).
സംസ്കാരം നാളെ ( 25/09/24 ) രാവിലെ 9 മണിക്ക് പണിക്കോട്ടി റോഡിലെ പുത്തമ്പുരയിൽ വീട്ടുവളപ്പിൽ
Tags:
വടകര