കനവ് ബേബി എന്ന കാനന ചോലയിലെ നീരുറവ് പോലുള്ള സർഗാത്മക ജീവിതം നിലച്ചു പോയിരിക്കുന്നു...
അദിവാസികളുടെ വിദ്യാഭ്യാസമടക്കുള്ള സമഗ്ര പുരോഗതിക്കുവേണ്ടി വേറിട്ട വഴിയിലൂടെ അദ്ദേഹം യാത്ര തുടരുകയായിരുന്നു ഇക്കാലമത്രയും...
ഗോത്ര ജനതയുടെ നടുക്കുന്ന ജീവിതയാഥാർത്ഥ്യങ്ങളെ വരച്ചുകാട്ടിയതായിരുന്ന അദ്ദേഹത്തിൻ്റെ നാട്ടു ഗദ്ദിക എന്ന നാടകം...
ഒരു ഫോക്ലോറിനെ ഒരധസ്തിത വിഭാഗത്തിന്റെ അല്ലെങ്കിൽ ഗോത്രവർഗ്ഗക്കാരുടെ ജീവിത മുന്നേറ്റങ്ങൾക്കായ് എങ്ങിനെ ആയുധമാക്കാം എന്ന് പഠിപ്പിച്ച വിപ്ലവമാണ് അദ്ദേഹത്തിൻ്റെ ജീവിതം...
മണ്ണിനെയും കാടിനെയും അതിലെ പച്ച മനുഷ്യരെയും സ്നേഹിച്ചും താഴ്മയിൽ നിന്ന് അവരെ ശാക്തീകരിക്കാൻ ജീവിതം ഒഴിഞ്ഞുവെച്ച മഹാ വിപ്ലവകാരിക്ക് യാത്രാ മൊഴി...
✍️ബഷീർ വടകര.
Tags:
വയനാട്