ദുബായ് | ദുബായിലെ എയർ ടാക്സി സ്റ്റേഷൻ അടുത്തുതന്നെ പ്രാബല്യത്തിൽ വരികയാണെന്ന് ദുബായിൽ റോഡ് ആൻഡ് വെഹിക്കിൾ അതോറിറ്റി (RTA) അറിയിച്ചു .
പ്രസ്തുത വിപ്ലവകരമായ ഈ ഒരു ഗതാഗത പദ്ധതിക്കു വേണ്ടി ആദ്യം നാല് സ്റ്റേഷനുകളാണ് സേവനത്തിനായി സജ്ജമാകുന്നത്.
45 ഡെസിമലിൽ ക്രമീകരിച്ചതിനാൽ ശബ്ദമലിനീകരണം കാർബണിന്റെ പുറന്തള്ളൻ തുടങ്ങിയവ കുറക്കുന്നത് വഴി പരിസ്ഥിക സൗഹൃദവും അതേസമയം ഗതാഗതക്കുരുകളിൽ നിന്ന് വഴിമാറി സഞ്ചരിക്കാൻ ഉള്ള സാധ്യതയും കണക്കിലെടുക്കുമ്പോൾഎയർ ടാക്സി എന്ന നൂതനാശയം ഇതുവരെയുള്ള യാത്ര രീതികൾ മുഴുവനും പൊളിച്ചെഴുതപ്പെടുത്തുന്ന ഒരു കാര്യമായി വിലയിരുത്തപ്പെടുന്നു.
അത്യാധുനികവും അതുല്യവുമായ ലോകത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യ കൊണ്ടുള്ള ഈ ഒരു പദ്ധതി ഗതാഗതരംഗത്ത് പുതിയൊരു കാഴ്ചപ്പാടിനാണ് ദുബായ് തുടക്കമിടുന്നത്.
ദുബായ് ഇൻറർനാഷണൽ എയർപോർട്ട്,ഡൗൺ ടൗൺ ,പാൻ ജുമൈറ,ദുബായ് മറീന എന്നീ നാല് തന്ത്രപ്രധാനമായ സ്ഥലങ്ങളെ ഏകോപിപ്പിച്ചു കൊണ്ടാണ് ആദ്യത്തെ ഏയർ ടാക്സി പദ്ധതിക്ക് തുടക്കമിടുന്നത്.
ഇലക്ട്രോ വെർട്ടിക്കൽ ടേക്ക് ഓഫ് ലാൻഡിങ്
പാഡ് ,റീചാർജ് സൗകര്യങ്ങൾ അടക്കം അത്യാധുനികമായ എല്ലാ സംവിധാനങ്ങളും പ്രസ്തുത സ്റ്റേഷനിൽ സ്ഥാപിക്കപ്പെടുമെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു.
പൈലറ്റ് അടക്കം അഞ്ചുപേർക്ക് ഇരുന്നു യാത്ര ചെയ്യാൻ സൗകര്യമുള്ള എയർ ടാക്സി 1.640 അടി ഉയരത്തിൽ 360കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും വിധമാണ് ക്രമീകരിച്ചത്.160 കിലോമീറ്റർ ആണ് ഇതിൻറ പറക്കൽ പരിധി.
ലോകം മുഴുവൻ എന്നും അധിശയത്തോടെ ഉറ്റുനോക്കുന്ന അനുദിനം വളരുന്ന ദുബായിയുടെ വിനോദസഞ്ചാര സങ്കല്പങ്ങൾക്ക് പുതിയ മിഴിവേകാൻ എയർ ടാക്സി സംവിധാനം നിലവിൽ വരുന്നതേടെ സാധ്യമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ്ങിന് യൂബർ പോലെയുള്ള സമാനമായ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി കൊണ്ടായിരിക്കും ചോദ്യത്തിന് ഉത്തരമായി അധികൃതർ പറഞ്ഞുപറഞ്ഞു.
2026ൽ പ്രാബല്യത്തിൽ വന്നേക്കാവുന്ന പ്രസ്തുത പദ്ധതി ദുബായ് ട്രാൻസ്പോർട്ട് അതോറിറ്റിയും (RTA) ജോബി ഏവിയേഷൻ കമ്പനിയും സംയുക്തമായാണ് നേതൃത്വം നൽകുന്നത്.
ബഷീർ വടകര
Tags:
GULF NEWS