വടകര | അധ്യാപക ദിനത്തോടനുബന്ധിച്ച് കുറ്റ്യാടി മണ്ഡലം എം.എസ്.എഫ് നടത്തിയ ഗുരുനാഥരെ ആദരിക്കൽ പരിപാടിയിൽ ആയഞ്ചേരി പഞ്ചായത്തിൽ പി പി അബ്ദുറഹ്മാൻ മാസ്റ്ററെ ആയഞ്ചേരി പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ഹാരിസ് മുറിച്ചാണ്ടി ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ എം.എസ്.എഫ് ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഷംനാദ് കിഴക്കയിൽ,ജനറൽ സെക്രട്ടറി ജവാദ് മെടിയേരി,വിംഗ് കൺവീനർ ഷാമിൽ എന്നിവർ പങ്കെടുത്തു.
Tags:
LOCAL NEWS