Trending

ഫ്രൂട്സ് കടയിൽ കയറിവന്ന യുവാവ് കടയുടമയ്ക്ക് നേരെ മുളക് പൊടിയെറിഞ്ഞു, കടയിലുണ്ടായിരുന്ന പണവുമെടുത്ത് മുങ്ങി


വടകര: കോഴിക്കോട് നാദാപുരം തണ്ണീർപന്തലിൽ കടയിൽ അതിക്രമിച്ച് കയറി മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ ആക്രമിച്ച് പണം കവർന്നതായി പരാതി. തണ്ണീർ പന്തലിലെ ടി.ടി ഫ്രൂട്ട് സ്റ്റാൾ ഉടമ ഇബ്രാഹിമിനെയാണ് യുവാവ് അക്രമിച്ചത്. കഴിഞ്ഞ ഗിവസം രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. കടയിൽ ഉണ്ടായിരുന്ന പതിനൊന്നായിരത്തോളം രൂപ മോഷ്ടാവ് കവർന്നതായും പരാതി ഉണ്ട്. 

യുവാവിന്റെ ആക്രമണത്തിൽ കടയിൽ വീണ് കിടക്കുന്ന വ്യാപാരിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. കടയിലെത്തിയ യുവാവ് മുളക് പൊടി എറിയുകയും പട്ടിക ഉപയോഗിച്ച് ആക്രമിക്കുകയും ആയിരുന്നെന്ന് ഇബ്രാഹിം പറഞ്ഞു. പരിക്കേറ്റ ഇബ്രാഹിമിനെ നാദാപുരം ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post