Trending

മലപ്പുറം അരിമ്പ്ര മലയിൽ സ്ഫോടനങ്ങളും മണ്ണു മാന്തലും കാരണം ഭീമൻ പാറ ഇടിച്ചിലിൽ ലോറിയും ജെസിബിയും പെട്ടു

 മലപ്പുറം | അരിമ്പ്ര മലയുടെ മറുഭാഗം ഊരകം ചരുവിൽ ക്രിസ്റ്റൻ ചാപ്പലിന് സമീപം ക്വാറി യൂണിറ്റിൻ്റെ സ്ഫോടനങ്ങളും മണ്ണു മാന്തലും കാരണം  (05/10/2024 ശനി) ഉച്ചയ്ക്ക് 12 മണിക്കുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഭീമൻ പാറകൾ താഴേക്ക് പതിച്ചു. 

ജെ.സി.ബികളും ടിപ്പറുകളും പാറകൾക്കടിയിൽ പെട്ടിരിക്കുന്നു. താഴ് വരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. സംഭവം രഹസ്യമാക്കി വെക്കാൻ ക്രഷർ ക്വറി ഉടമകൾ പാടുപെടുന്നതിനിടയിൽ അത് വഴി കടന്നു പോയ ചില ടൂറിസ്റ്റുകളാണ് സംഭവം ക്യാമറയിൽ പകർത്തി പുറത്തു വിട്ടത്. 

ദൃശ്യങ്ങൾ കൂടുതൽ പകർത്താൻ ശ്രമിച്ച ടൂറിസ്റ്റുകളെയും പരിസര വാസികളെയും ക്വാറി ഉടമകൾ തടയുന്നതായയാണറിയുന്നത്.

Post a Comment

Previous Post Next Post