കോഴിക്കോട് | തിരുവമ്പാടിയില്‍ കെ എസ് ആര്‍ ടി സി ബസ് ചെറിയ പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതര പരുക്കേറ്റതായാണ് അറിയുന്നത്. യാത്രക്കാരിയായ തിരുവമ്പാടി സ്വദേശിനി രാജേശ്വരി(61)യാണ് മരിച്ചത്. ബസിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമം നടത്തുകയാണ്. തിരുവമ്പാടി കാളിയമ്പുഴയിലേക്കാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പാലത്തിന്റെ കലുങ്കില്‍ ഇടിച്ച് ബസ് തലകീഴായി പുഴയിലേക്ക് മറിയുകയായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച്. ബസ് പുറത്തെടുക്കാനും ശ്രമം നടക്കുന്നുണ്ട്. ബസില്‍ 50 ഓളം പേരുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോെടയാണ് സംഭവം.ആനക്കാംപൊയിലിൽനിന്ന് തിരുവമ്പാടിക്ക് വരികയായിരുന്ന ബസാണ് കാളിയാമ്പുഴ പാലത്തിൽനിന്നു നിയന്ത്രണം വിട്ട് പുഴയിലേക്ക് തലകീഴായി മറിഞ്ഞത്. 15 ഓളം ആളുകൾക്ക് പരുക്കുണ്ട്
Tags:
KOZHIKODE