വടകര | മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിലെ വിവിധ മേഖലകളിലെ പ്രതിഭകൾക്ക് നാളെ സ്വീകരണം നൽകുന്നു. പിടിഎ, മാനേജ്മെൻ്റ്, വിവിധ രാഷ്ട്രീയ പാർട്ടികൾ, ക്ലബ്ബുകൾ എന്നിവയുടെ നേതൃത്വത്തിൽ മേമുണ്ട ചല്ലിവയൽ മുതൽ മേമുണ്ട സ്കൂൾ വരെ ഘോഷയാത്രയായി പ്രതിഭകളെ സ്വീകരിച്ച് അനുമോദിക്കുന്നു. ചടങ്ങിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി എം ലീന, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ മുരളി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി റീന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സുബീഷ്, വാർഡ് മെമ്പർ കെ കെ സിമി, പഞ്ചായത്തംഗം പ്രകാശൻ മാഷ്, മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ, പിടിഎ അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും
Tags:
വടകര