Trending

കാണാതായ 48കാരിയെ അമ്പലപ്പുഴയിൽ കൊന്നുകുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയില്‍

കൊല്ലം | കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ 48കാരിയെ അമ്പലപ്പുഴയില്‍ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയാണ് മരിച്ചത്. യുവതിയുമായി അടുപ്പമുണ്ടായിരുന്ന കരൂര്‍ സ്വദേശി ജയചന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

കഴിഞ്ഞ ആറാം തീയതി മുതലാണ് വിജയലക്ഷ്മിയെ കാണാതായത്. ജയചന്ദ്രനും ആയി വിജയലക്ഷ്മി അടുത്ത സൗഹൃദത്തില്‍ ആയിരുന്നു.യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് ജയചന്ദ്രന്‍ പോലീസില്‍ മൊഴി നല്‍കിയതായാണ് വിവരം. 

മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് ജയചന്ദ്രന്റെ മൊഴിയിലുണ്ട്. കരൂരില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് താഴെയാണ് യുവതിയെ കുഴിച്ചിട്ടതെന്നാണ് പൊലീസിന് നല്‍കിയ മൊഴി.ഇവിടെ കരുനാഗപ്പളളി പോലീസ് തിരച്ചില്‍ നടത്തുകയാണ്. 

Post a Comment

Previous Post Next Post