Trending

അപകടത്തില്‍പ്പെട്ട ബുള്ളറ്റ് ടാങ്കറില്‍ നിന്ന് വാതകചോര്‍ച്ചയുണ്ടായത് ആശങ്ക പടര്‍ത്തി

കൊച്ചി | അപകടത്തില്‍പ്പെട്ട ബുള്ളറ്റ് ടാങ്കറില്‍ നിന്ന് വാതകചോര്‍ച്ചയുണ്ടായത് ആശങ്ക പടര്‍ത്തി. എറണാകുളം കളമശ്ശേരിയില്‍ ഉണ്ടായ അപകടത്തില്‍ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ടാങ്കര്‍ ഉയര്‍ത്തി. ഇന്ന് പുലര്‍ച്ചെയോടെയാണ് ടാങ്കറിന്റെ ചോര്‍ച്ച അടച്ചത്.

ക്രെയിന്‍ ഉപയോഗിച്ചാണ് ടാങ്കര്‍ വലിച്ചു മാറ്റിയത്. മീഡിയനിലിടിച്ചായിരുന്നു ടാങ്കര്‍ ലോറി മറിഞ്ഞത്. ടാങ്കറില്‍ നിന്ന് നേരിയ രീതിയിലുണ്ടായ വാതകച്ചോര്‍ച്ച ആശങ്ക സൃഷ്ടിച്ചെങ്കിലും ആറുമണിക്കൂറെടുത്ത് അത് പരിഹരിച്ചു. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Post a Comment

Previous Post Next Post