Trending

സംസ്ഥാനത്തെ കോളജുകളില്‍ നാളെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം |  ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ കോളജുകളില്‍ തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ്. നാലുവര്‍ഷ ഡിഗ്രി കോഴ്‌സ് ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരള – കാലിക്കറ്റ് സര്‍വകലാശാലകളുടെ നാലുവര്‍ഷ ബിരുദ കോഴ്സുകളിലേക്കുള്ള പരീക്ഷാഫീസ് വര്‍ധിപ്പിച്ച നടപടി വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് എഐഎസ്എഫ് വ്യക്തമാക്കി. 

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നു ഇരട്ടിയോളം വര്‍ധനവാണ് ഇപ്പോഴത്തെ ഫീസ് നിരക്കില്‍ ഉണ്ടായിരിക്കുന്നതെന്നും എഐഎസ്എഫ് നേതൃത്വം ചൂണ്ടിക്കാട്ടി. പുതിയ സിലബസിന് അനുസൃതമായി താല്പര്യപൂര്‍വ്വം നാലുവര്‍ഷ ബിരുദത്തിലേക്ക് പ്രവേശിച്ച വിദ്യാര്‍ഥികളെ വെല്ലുവിളിക്കുന്ന തരത്തിലാണ് ഈ ഫീസ് വര്‍ധനവ്. വിദ്യാര്‍ഥിവിരുദ്ധമായ ഈ തീരുമാനം പിന്‍വലിക്കണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post