Trending

വില്യാപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ചാർജ് വർധനക്കെതിരെ പ്രതിഷേധ ധർണ്ണ നടത്തി

വടകര | വില്യാപ്പള്ളി വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുമ്പോൾ വൈദ്യുതി ചാർജ് വർധന പാവപ്പെട്ടവരെ ദുരിതക്കയത്തിലേക്ക് തള്ളിവിടാനുള്ളതാണെന്ന് DCC ജന : സെക്രട്ടറി ബാബു ഒഞ്ചിയം പറഞ്ഞു. പച്ചക്കറി സാധനങ്ങൾക്കും പലവ്യഞ്ജനങ്ങൾക്കും റോക്കറ്റ് പോലെ വിലക്കയറ്റമുണ്ടാകുമ്പോഴും പിടിച്ചുനിർത്താനുള്ള ഒരു നടപടിയും സർക്കാർ ചെയ്യുന്നില്ല. സിവിൽ സപ്ലൈസ്- മാവേലി സ്റ്റോറുകളിൽ കഴിഞ്ഞ രണ്ട് വർഷമായി സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യുന്നില്ല. സാമൂഹിക ക്ഷേമപെൻഷനുകളും പാവപ്പെട്ടവർക്കും ആനുകൂല്യങ്ങളും കിട്ടാതെ ജനം വലയുകയാണ്.വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളുടെ പ്രതിഷേധവും പ്രതികരണവുമാണ് പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകളിലും പഞ്ചായത്ത്  തെരഞ്ഞെടുപ്പിലും കണ്ടതെന്നും അദ്ധേഹം പറഞ്ഞു.
വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ല്യാപ്പള്ളി ടൗണിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മണ്ഡലം പ്രസിഡണ്ട് സി.പി.ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.സി. ഷീബ , വി.ചന്ദ്രൻ , പൊന്നാറത്ത് മുരളി , എം.പി. വിദ്യാധരൻ , എൻ.ബി. പ്രകാശ് കുമാർ , ദിനേശ് ബാബു കൂട്ടങ്ങാരം , വി.കെ. കുഞ്ഞിമ്മൂസ , വി.കെ.ബാലൻ , പടിയുള്ളതിൽ സുരേഷ് , ഷീല പത്മനാഭൻ , ടി.കെ.സുനിത ,  പാറേമ്മൽ ബാബു , ഹരിദാസ്. വി.പി , ചന്ദ്രൻ കക്കാട്ട് , അമീർ.കെ.കെ , രാജീവൻ കോളോറ , സുധീഷ്.കെ.എം എന്നിവർ പ്രസംഗിച്ചു. വി.മുരളീധരൻ സ്വാഗതവും രജീഷ് പുതുക്കുടി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post