വടകര | മണിയൂർ പഞ്ചായത്തിലെ മന്തരത്തൂരിൽ കിണറ്റിൽ അജ്ഞാത മൃതദേഹം. കീഴന താഴെയിൽ പാലക്കണ്ടി അഹമ്മദിന്റെ ഉടമസ്ഥയിലുള്ള കെട്ടിടത്തിൽ കെട്ടിടത്തിനു സമീപത്തെ കിണറിൽ ഇന്നു രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത് . മന്തരത്തൂർ യുപി സ്കൂൾ റോഡിനോട് ചേർന്ന കിണറിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹമുള്ളത്. വെള്ളത്തിൽ പൊങ്ങിയ നിലയിലുള്ള മൃതദേഹത്തിൽ ഷർട്ടും ട്രൗസറും കാണുന്നുണ്ട്. ഇവിടെയുള്ള കട കുറേകാലമായി തുറക്കാറില്ല. മൃതദേഹം കണ്ടെത്തിയതറിഞ്ഞ് വടകര പോലീസ്യം ഫയർ ഫോഴ്സും സ്ഥാലത്തെത്തി.
Tags:
VATAKARA