Trending

വടകര മന്തരത്തൂരില്‍ കിണറ്റില്‍ കണ്ടെത്തിയ വയോധികന്റെ മൃതദേഹം സംസ്കരിച്ചു


വടകര | മണിയൂര്‍  മന്തരത്തൂരില്‍ കിണറ്റില്‍ കാണപ്പെട്ട പുതുക്കുടി മൂസയുടെ(79) മൃതദേഹം സംസ്കരിച്ചു.മന്തരത്തൂര്‍ യുപി സ്‌കൂള്‍ റോഡിനോട് ചേര്‍ന്ന കിണറില്‍ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹം കാണപ്പെട്ടത്.വടകര പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. 

വീട്ടില്‍ തന്നെ കഴിയുന്ന മൂസ രാവിലെ പുറത്തിറങ്ങിയതായിരുന്നു. ഭാര്യ: മറിയം. മക്കള്‍: റസിയ, നസീമ, നസ്‌റുദീന്‍. മരുമക്കള്‍: അബ്ദുള്‍ ഖാദര്‍ (മേമുണ്ട), നവാസ് (പയ്യോളി), റംസീന. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം എളമ്പിലാട് ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി.

Post a Comment

Previous Post Next Post