വടകര ദേശീയപാതയിൽ പുതിയ പുതിയ ബസ് ബസ്റ്റാന്റിനോട് ചേർന്ന് ആര്യഭവൻ ഹോട്ടൽ സമീപത്തായിരുന്നു സംഭവം. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. വടകര അടക്കാതെരു സ്വദേശി കൃഷ്ണ നിലയത്തിൽ കൃഷ്ണമണിയുടെ മാരുതി 800 കാറാണ് കത്തി നശിച്ചത്. വടകര കരിമ്പനപാലത്തെ പെട്രോൾ പമ്പിൽ നിന്നും കാറിൽ പെട്രോൾ നിറച്ച് വീട്ടിലേക്ക് പോകുമ്പോഴണ് സംഭവം. കാറിനുള്ളിൽ നിന്നും പുക ഉയരുന്നത് വഴിയാത്രക്കാർ വിളിച്ച് പറഞ്ഞതോടെ ഇയാൾ കാറിൽ നിന്നും പുറത്തിറങ്ങിയതിനാൽ അപകടം കുടതെ രക്ഷപ്പെട്ടു. കാർ പൂർണമായി കത്തി നശിച്ചു . വടകര ഫയർ സ്റ്റേഷൻ ഓഫീസർ ടിയോ വർഗീസിന്റെ നേതൃത്വത്തിൽ ഫയർ മാന്മാരായ എം. ലിജു, മുനീർ മുഹമ്മദ്,പി അജീഷ്, എസ് ആർ സാരംഗ് കെഎം വിജീഷ് എന്നിവർ ചേർന്നാണ് തീ അണച്ചത്.
Tags:
വടകര