Trending

കൊയിലാണ്ടിയില്‍ യുവതി പാലത്തില്‍ നിന്നും പുഴയില്‍ ചാടി മരിച്ചു

കോഴിക്കോട്  |കൊയിലാണ്ടിയില്‍ മുത്താമ്പി പാലത്തില്‍ നിന്നും പുഴയില്‍ ചാടി യുവതി ജീവനൊടുക്കി. വൈകിട്ട് ആറരയോടെയാണ് സംഭവം. സ്‌കൂട്ടറില്‍ എത്തിയ യുവതി സ്‌കൂട്ടര്‍ പാലത്തിന് സമീപം നിര്‍ത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. 

പൊലീസും അഗ്‌നി രക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെടുത്തു. കൊയിലാണ്ടി പന്തലായിനി സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

Post a Comment

Previous Post Next Post