കണ്ണൂര്‍ | കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ കോളജിലേക്ക് പോകുന്ന വഴി സ്കൂട്ടര്‍ മറിഞ്ഞു വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. കല്യാശ്ശേരി പോളിടെക്നികിലെ വിദ്യാര്‍ത്ഥി ആകാശ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് പാപ്പിനിശ്ശേരിയില്‍ വെച്ച് അപകടമുണ്ടായത്. കണ്ണൂര്‍ ചേരാരി സ്വദേശിയാണ് ആകാശ്.
പാപ്പിനിശ്ശേരിയില്‍ വെച്ച് ആകാശിന്റെ സ്കൂട്ടര്‍ തെന്നിമറിയുകയായിരുന്നു. തുടര്‍ന്ന് ആകാശ് റോഡിലേക്ക് തെറിച്ചുവീണു. ഈ സമയത്ത് പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ദേഹത്തിലൂടെ കയറിയിറങ്ങി. സംഭവ സ്ഥലത്തുവെച്ചു തന്നെ ആകാശ് മരിച്ചു. മൃതദേഹം പരിയാരം ആശുപത്രിയിലേക്ക് മാറ്റി.
Tags:
കണ്ണൂർ