Trending

പി വി അൻവറിനെ അറസ്റ്റ് ചെയ്യാൻ പൊലീസ്; വീടിന് മുന്നിൽ വൻ പൊലീസ് സന്നാഹം


മലപ്പുറം: നിലമ്പൂരിൽ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പി വി അൻവർ എംഎൽഎയെ അറസ്റ്റ് ചെയ്യാൻ പൊലീസ്. അൻവറിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘം മലപ്പുറം എടവണ്ണ ഒതായിയിലെ വീടിന് മുന്നിൽ എത്തി. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സന്നാഹമാണ് വീടിന് മുന്നിൽ എത്തിയിരിക്കുന്നത്. സംഭവത്തിൽ പി വി അൻവറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

പിവി അൻവർ ഉൾപ്പടെ 11 ഓളം പേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. പിഡിപിപി ആക്റ്റ് പ്രകാരവും കേസെടുത്തിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചുവെന്നും എഫ്ഐആറിൽ പരാമർശിച്ചിട്ടുണ്ട്. കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിക്കുന്നതിനിടെയായിരുന്നു പി വി അൻവറിന്റെ സംഘടനയായ ഡിഎംകെയുടെ നേതാക്കൾ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയത്. പിന്നാലെ പ്രതിഷേധക്കാർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർക്കുകയായിരുന്നു.

Post a Comment

Previous Post Next Post