തിരുവനന്തപുരം | സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ വില 65000 കടന്നു. പവന് 880 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 65840 രൂപയാണ്.
ഒരു ഗ്രാം സ്വര്‍ണത്തിന് 110 രൂപ വര്‍ധിച്ച് 8230 രൂപയായി. ഇന്നലെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കൂടിയിരുന്നു. ഗ്രാമിന് 8,120 രൂപയും പവന് 64,960 രൂപയുമാണ് ഇന്നലത്തെ വില. സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണം കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 71500 രൂപയോളം നല്‍കേണ്ടിവരും.
അതേസമയം വെള്ളി വില ഗ്രാമിന് രണ്ടു രൂപ വര്‍ധിച്ച് 110 രൂപയുമായി.
Tags:
BUSINESS