മലപ്പുറം | മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തു. റോഡരികിലെ കാഞ്ഞിരമരത്തില്‍ തമ്പടിച്ചവയില്‍ 17 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്തു വീണത്. ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചു.
വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത കാര്യം സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. അധികം പ്രായമില്ലാത്ത വവ്വാലുകളാണ് ചത്തത്. ചൂടാകാം മരണകാരണമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിച്ചതോടെ വിദഗ്ധ പരിസോധനക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രാമന്‍കുട്ടിയാണ് നിര്‍ദേശിച്ചത്. വനം വകുപ്പ് അധികൃതരുടെ നിര്‍ദേശ പ്രകാരം ചത്ത വവ്വാലുകളെ കുഴിച്ചുമൂടി.
Tags:
മലപ്പുറം