കൊയിലാണ്ടി. പത്ര- ദൃശ്യ,മാധ്യമമേഖലയിൽ പ്രവർത്തിക്കുന്നവരുടെ സ്വതന്ത്ര ട്രേഡ് യൂണിയൻ ഐ ആർ എം യൂ ( ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേർസൺസ് യൂണിയൻ )കോഴിക്കോട് ജില്ലാ സമ്മേളനംമെയ്, 2,3,തിയ്യതികളിൽ കൊയിലാണ്ടി അകലാപുഴ ലേക്ക് വ്യൂ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. മന്ത്രിമാർ, എം പി മാർ, എം എൽ എ മാർ, മറ്റ് ജനപ്രതിനിധികൾ, സംസ്ഥാന നേതാക്കൾ, സാംസ്കാരിക നായകർ, മുതിർന്ന മാധ്യമ പ്രവർത്തകർ സംബന്ധിക്കുന്നതാണ്. സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. കൊയിലാണ്ടി പ്രസ് ക്ലബ് ഹാളിൽ നടന്ന യോഗം രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ അധ്യക്ഷനായി. പി കെ പ്രിയേഷ് കുമാർ, രവി മാസ്റ്റർ എടത്തിൽ, കെ ടി കെ റഷീദ്, കിഷോർ കൊയിലാണ്ടി, ഹാരിസ് E.C.M. വടകര, സതീഷ് ബാലുശ്ശേരി, ശൈലേഷ്, രഘുനാഥ് പുറ്റാട്, ദ്രുവൻ നായർ, മുജീബ് കോമത്ത് സംസാരിച്ചു.
Tags:
വടകര