Trending

കേരളം ഇപ്പോൾ എന്റെ സംസ്ഥാനം, ഒപ്പമുണ്ടാകും, ഏറ്റവും വലിയ ഭീഷണി ലഹരിയെന്നും ഗവർണർ, വിരുന്നിൽ മുഖ്യമന്ത്രിയും

ദില്ലി : കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ലഹരിയെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ലഹരി സംഘങ്ങൾക്ക് എതിരെ ഒരുമിച്ച് പ്രവർത്തിക്കാമെന്നും ഗവർണർ പറഞ്ഞു. എംപിമാർക്കായി ഒരുക്കുന്ന വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ, കേരളത്തില്‍ നിന്നുള്ള എംപിമാർ എന്നിവരുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍  ദില്ലി കേരള ഹൗസില്‍ കൂടിക്കാഴ്ചയും നടത്തി. കേരളം ഇപ്പോൾ എൻ്റെ സംസ്ഥാനം ആണെന്നും കേരളത്തിന് എല്ലാ ആവശ്യങ്ങൾക്കും ഒപ്പം ഉണ്ടാകുമെന്നും ഗവർണർ ഉറപ്പ് നൽകി. മുഖ്യമന്ത്രിയുമായി നിരന്തരം ആശയവിനിമയം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Post a Comment

Previous Post Next Post