Trending

തിരുവനന്തപുരത്ത് സിനിമാ സംഘത്തിന്റെ ഹോട്ടല്‍ മുറിയില്‍ കഞ്ചാവ് വേട്ട

തിരുവനന്തപുരം | തിരുവനന്തപുരത്ത് സിനിമാ സംഘത്തിന്റെ ഹോട്ടല്‍ മുറിയില്‍ നിന്ന കഞ്ചാവ് കണ്ടെത്തി. ‘ബേബി ഗേള്‍’ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ പക്കല്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. സംഘാംഗങ്ങളെ എക്‌സൈസ് ചോദ്യം ചെയ്തു. 

മൂവാറ്റുപുഴയില്‍ ലഹരി പിടികൂടിയ കേസില്‍ സിനിമാ മേഖല കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. സിനിമാ മേഖലയിലെ പലര്‍ക്കും ലഹരി കൈമാറിയതായാണ് രണ്ടാം പ്രതി ഹരീഷിന്റെ മൊഴി. ഹരീഷ് സിനിമയില്‍ ക്യാമറാമാനായി ജോലി ചെയ്യുന്നയാളാണെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. 

ഒന്നാം പ്രതി ഷാലിം ഒരു മാസം മുമ്പ് എന്‍ ഡി പി എസ് കേസില്‍ പിടിയിലായിരുന്നു. സംഘത്തിന്റെ പക്കല്‍ നിന്നും പിടികൂടിയ തോക്കിന് ലൈസന്‍സ് ഇല്ല എന്നും കണ്ടെത്തിയിട്ടുണ്ട്. 

Post a Comment

Previous Post Next Post