Trending

കോഴിക്കോട് ചെക്യാട് മാമുണ്ടേരിയിൽ പത്തു വയസുകാരൻ മദ്രസ്സ കോമ്പൗണ്ടിലെ കിണറ്റിൽ വീണു മരിച്ചു

കോഴിക്കോട് : ചെക്യാട് മാമുണ്ടേരിയിൽ പത്തു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു. ചെക്യാട് സൗത്ത് എംഎൽപി സ്കൂൾ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥി മുനവ്വറലി ആണ്‌ മരിച്ചത്. കുട്ടി കളിക്കുന്നതിനിടെ മഹനുദ്ധീൻ ഉലു മദ്രസ്സ കോമ്പൗണ്ടിലെ കിണറ്റിൽ വീഴുകയായിരുന്നു. നാട്ടുകാർ ഉടനെ പുറത്തെടുത്തു കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

Post a Comment

Previous Post Next Post