ഭുവനേശ്വർ: സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടറിൽ. നിലവിലെ ചാമ്പ്യൻമാരായ ഈസ്റ്റ് ബംഗാളിനെ കീഴടക്കിയാണ് ബ്ലാസ്റ്റേഴ്സ് കുതിപ്പ്. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ജയം. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങളാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്.
ഈസ്റ്റ്ബംഗാളിനെതിരേ ആക്രമണങ്ങളോടെയാണ് ബ്ലാസ്റ്റേഴ്സ് കളി ആരംഭിച്ചത്. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ ടീം സൃഷ്ടിച്ചു. എന്നാൽ അവസരങ്ങൾ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാതെ വന്നത് തിരിച്ചടിയായി. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ ബ്ലാസ്റ്റേഴ്സ് വലകുലുക്കി. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജെസ്യുസ് ജിമിനസാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. ആദ്യ പകുതി ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിലും ആക്രമണം തുടർന്ന ബ്ലാസ്റ്റേഴ്സ് 56-ാം മിനിറ്റിൽ വലകുലുക്കിയെങ്കിൽ ഓഫ്സൈഡായതിനാൽ ഗോൾ നിഷേധിച്ചു. എന്നാൽ 64-ാം മിനിറ്റിൽ നോവ സദോയി രണ്ടാം ഗോൾ കണ്ടെത്തി. ഈസ്റ്റ് ബംഗാൾ പ്രതിരോധതാരങ്ങളെ മറികടന്നാണ് സദോയി ലക്ഷ്യം കണ്ടത്. അതോടെ നിലവിലെ ചാമ്പ്യന്മാർ പ്രതിരോധത്തിലായി. റഫറിയുടെ ഫൈനൽ വിസിലിന് പിന്നാലെ ടീം ബംഗാളിനെ കീഴടക്കി.
Tags:
SPORTS