അതേസമയം, ബാരാമുള്ളയില്‍ ഭീകരരര്‍ നുഴഞ്ഞുകയറ്റശ്രമം നടത്തി. രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തുകയാണ്.
പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെടാനിടയായ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതടക്കമുള്ള കടുത്ത നടപടികള്‍ക്ക് ശേഷമാണ് പുതിയ നീക്കം. സിന്ധുനദീജല കരാര്‍ മരവിപ്പിച്ചത് അപക്വമെന്നാണ് പാകിസ്താന്റെ പ്രതികരണം. ഇന്ത്യയുടെ നടപടി ഭീരുത്വമെന്നും, അപക്വമെന്നും പാകിസ്താന്‍ ഊര്‍ജമന്ത്രി അവൈസ് ലെഗാരി പറഞ്ഞു. ഇന്ത്യയുടെ ജലയുദ്ധം അനധികൃതമെന്നും പാകിസ്താന്‍ സിന്ധുനദിയിലെ ഓരോ ജലതുള്ളിയിലും തങ്ങളുടെ അവകാശമാണെന്നും എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്നും മന്ത്രി പറയുന്നു.
കറാച്ചി തീരത്തിന് സമീപം മിസൈല്‍ പരീക്ഷണ നീക്കവുമായി പാകിസ്താന്‍ രംഗത്തെത്തി. ഇന്നും നാളെയുമാണ് പരീക്ഷണം. കേന്ദ്രം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്.