ലാഹോർ: പഹൽഗാം ഭീകരാക്രമണത്തിൽ ഒറ്റപ്പെട്ട് നിൽക്കുന്ന പാകിസ്ഥാനെ പിന്തുണച്ച് ചൈന രംഗത്ത്. പാകിസ്ഥാന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ പിന്തുണയ്ക്കുമെന്ന് ചൈന അറിയിച്ചു. പഹൽഗാം ആക്രമണത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും ചൈന ആവശ്യപ്പെട്ടു. റഷ്യയോ ചൈനയോ ഉൾപ്പെടുന്ന അന്വേഷണം സ്വീകാര്യമെന്നും പാകിസ്ഥാൻ അറിയിച്ചു. പാകിസ്ഥാൻ ചൈനയുടെ സഹായം അഭ്യർത്ഥിച്ചിരുന്നു. ചൈനീസ് വിദേശകാര്യമന്ത്രിയുമായി പാക് വിദേശകാര്യമന്ത്രി സംസാരിച്ചിരുന്നു. തുടർന്നാണ് പാകിസ്ഥാന് പിന്തുണ അറിയിച്ച് ചൈന രംഗത്തെത്തിയിരിക്കുന്നത്.
Tags:
INTERNATIONAL