Trending

ലഹരിക്കെതിരായ പ്രചാരണം ശക്തമാക്കും, ജൂണില്‍ വിപുലമായ കാമ്പയിന്‍: മുഖ്യമന്ത്രി

തിരുവനന്തപുരം | ലഹരിക്കെതിരായ പ്രചാരണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണില്‍ ലഹരിക്കെതിരായി വിപുലമായ കാമ്പയിന്‍ നടത്തും. പരമാവധി ജനപങ്കാളിത്തം ഉറപ്പുവരുത്തും. ഓപറേഷന്‍ ഡി ഹണ്ട് ഊര്‍ജിതമാക്കും. 

ലഹരി വിരുദ്ധ പ്രചാരണത്തെ കുറിച്ച് ആലോചിക്കുന്നതിനായി ഇന്ന് രണ്ട് യോഗങ്ങള്‍ ചേര്‍ന്നതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യോഗത്തില്‍ വിവിധ രാഷ്ട്രീയ-മത നേതാക്കള്‍ പങ്കെടുത്തു. സണ്‍ഡേ ക്ലാസിലും മദ്‌റസകളിലും ലഹരി വിരുദ്ധ ആശയങ്ങള്‍ പഠിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 

അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനായി പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. പദ്ധതിക്കു വേണ്ടിയുള്ള ശ്രമം ഫലപ്രദമായിരുന്നു. ഇതിന്റെ പ്രഖ്യാപനം ധര്‍മ്മടത്ത് നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post