പാകിസ്താനിലെ കറാച്ചി, റാവൽപിണ്ടിയിലെ നൂർഖാൻ വ്യോമത്താവളം ഇന്ത്യ തകർത്തു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക് ലക്ഷ്യങ്ങൾ തകർത്തു. മൾട്ടി ലയർ വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ഹാർഡ് കിൽ വ്യോമ പ്രതിരോധം ഉപയോഗിച്ച് പാക് ലക്ഷ്യം തകർത്തു. പാകിസ്താന്റെ ചൈനീസ് നിർമിത PL 15 മിസൈലുകൾ ലക്ഷ്യം കണ്ടില്ല. അതിന്റെ അവശിഷ്ടങ്ങൾ നമ്മുടെ കയ്യിൽ ഉണ്ട്. പാക് ആക്രമണത്തിൽ വളരെ കുറച്ചു നഷ്ടങ്ങൾ മാത്രമാണ് നമ്മുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
ശത്രു രാജ്യങ്ങളുടെ ആക്രമണം തിരിച്ചറിയാനും പേടിയില്ലാതെ തിരിച്ചടിക്കാനും നാവിക സേന സജ്ജമാണ്. എല്ലാ സംവിധാനങ്ങളും പ്രവർത്തന സജ്ജമാണ്. ഭാവിയിലെ ഏത് പ്രകോപനത്തെയും ഇന്ത്യ നേരിടും. അതിന് സേനകൾ തയ്യാറാണ്. തുർക്കിയുടെ ഡ്രോൺ ആണെങ്കിലും മറ്റേത് ഡ്രോൺ ആണെങ്കിലും അതിനെ തകർക്കാൻ തങ്ങൾ തയ്യാറാണെന്ന് നേവൽ ഓപ്പറേഷൻ മേധാവി എ എൻ പ്രമോദ് കൂട്ടിച്ചേർത്തു.
കുറച്ച് വർഷങ്ങളായി തീവ്രവാദികളുടെ സ്വഭാവം മാറിയിട്ടുണ്ടെന്ന് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് പറഞ്ഞു. “കഴിഞ്ഞ കുറച്ച് വർഷങ്ങളായി, തീവ്രവാദ പ്രവർത്തനങ്ങളുടെ സ്വഭാവം മാറി. നിരപരാധികളായ സാധാരണക്കാരാണ് ആക്രമിക്കപ്പെടുന്നത്. നിയന്ത്രണ രേഖയിലൂടെയും ഐബി വഴിയും പാക് അക്രമണത്തിന് ശ്രമിച്ചു.
ഇന്ത്യയുടെ യുദ്ധം ഭീകരരോടായിരുന്നു പാകിസ്താനോടല്ല. ഇന്ത്യ ഇപ്പോഴും തിരിച്ചടിക്കാൻ തയ്യാറാണ്. എന്ത് ചെയ്യണം എന്ന് തങ്ങൾ കരുതിയോ അത് തങ്ങൾ പൂർത്തിയാക്കി. പാക് ആണവകേന്ദ്രങ്ങൾ ഇന്ത്യ തകർത്തെന്ന പ്രചാരണം തെറ്റാണെന്ന വാർത്ത തള്ളി സേന. കിരാന ഹിൽസ് ആക്രമിച്ചിട്ടില്ലെന്ന് സംയുക്ത സേന വ്യക്തമാക്കി. നാശനഷ്ട്ടങ്ങൾ മറയ്ക്കാൻ ആണ് പാക് തെറ്റായ പ്രചരണം നടത്തുന്നത്. പുറത്ത് വിടാൻ പറ്റുന്ന വിവരങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. മറ്റുള്ളവ രഹസ്യത്മക സ്വഭാവം ഉള്ളതാണെന്നും എ എൻ പ്രമോദ് പറഞ്ഞു.