കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ വേണ്ടെന്ന ഇന്ത്യയുടെ നയത്തില്‍ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. കശ്മീര്‍ നയത്തില്‍ മാറ്റമില്ല കശ്മീരില്‍ മൂന്നാം കക്ഷി ഇടപെടല്‍ പാടില്ല. പരിഹരിക്കണ്ടത് ഉഭയകക്ഷി ചര്‍ച്ചയില്‍ – അദ്ദേഹം വ്യക്തമാക്കി.
ടിആര്‍എഫിനെനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ യുഎന്‍ സുരക്ഷാ സമിതിയെ സമീപിക്കുമെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ടിആര്‍എഫ് ഒന്നിലധികം തവണ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ആണവ ഭീഷണിക്ക് വഴങ്ങുകയോ അതിര്‍ത്തി കടന്നുള്ള ഭീകരവാദം നടത്താന്‍ അനുവദിക്കുകയോ ചെയ്യില്ലെന്ന ഉറച്ച നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രം പാകിസ്താനാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തോട് സീറോ ടോളറന്‍സ് പോളിസിയാണ് നമ്മുടേത് – അദ്ദേഹം വ്യക്തമാക്കി.
പാക് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തതും പാക് വ്യോമത്താവളങ്ങള്‍ ആക്രമിച്ച് തകര്‍ത്തതും ഇന്ത്യ നേരത്തേ അറിയിച്ചതാണ് ഇനിയും പാകിസ്താനില്‍ ഭീകരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ അതിനെതിരെ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.