തിരുവനന്തപുരം | മുന്‍ മുഖ്യമന്ത്രിയും സമുന്നത സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. മരുന്നുകളോട് വിഎസ് പ്രതികരിക്കുന്നുണ്ടെന്നും എന്നാല്‍ രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. പട്ടം എസ് യു ടി ആശുപത്രിയിലാണ് വി എസ് ഉള്ളത്. ഈ മാസം 23 ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വി എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം, വിഎസിന്റെ ആരോഗ്യനില വിലയിരുത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം മെഡിക്കല്‍ ബോര്‍ഡ് ചേരും.
Tags:
തിരുവനന്തപുരം