Trending

തെരുവ് നായ ശല്യം കേരളത്തിൻ്റെ പൊതു ആരോഗ്യ സംവിധാനത്തിന് ഭീഷണി


✍️ ചീഫ് എഡിറ്റർ : ബഷീർ വടകര
കേരളത്തിൽ തെരുവ് നായകളുടെ ആക്രമണം ഗൗരവതരമായ സാമൂഹിക പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. പൊതു ജീവിതത്തിലെ സുരക്ഷക്കും, കുട്ടികളുടെയും വയോധികരുടെയും വീട്ടിൽ വളർത്തുന്ന ഓമന മൃഗങ്ങളുടെയും ജീവനു തന്നെയും ഭീഷണിയാകുന്നതരത്തിൽ ആശങ്കാജനകമായി തുടരുകയാണ്.

പ്രസ്തുത വിഷയത്തിലെ സ്ഥിതിവിവര കണക്കുകൾ പരിശോധിച്ചാൽ
2024-ൽ ഇന്ത്യയിൽ മാത്രം 220 ലക്ഷം ആളുകൾക്ക് തെരുവ് നായകളുടെ കടിയേറ്റതായി ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്.

ലോകത്തിൻെറ തെരുവിൽ വസിക്കുന്ന പട്ടികളുടെ എണ്ണത്തിൽ 6.2ശതമാനത്തിന്റെയും വാസസ്ഥലം ഇന്ത്യയാണ് .


കേരളത്തിൽ മാത്രം, 2024-ൽ പേവിഷബാധയേറ്റ് 26 പേർ മരിച്ചിരുന്നു. 
2014-ൽ കേരളത്തിൽ 316,000 പേർ നായയുടെ ആക്രമണത്തിന് വിധേയമായിട്ടുണ്ട്.

ഇടുക്കിയിലെ വണ്ടിപെരിയാർ, വള്ളക്കടവ്, വടകര, മലപ്പുറം തുടങ്ങി നിരവധി സ്ഥലങ്ങളിൽ കുട്ടികൾ ഉൾപ്പെടെയുള്ള നിരവധി പേരെ നായയുടെ ആക്രമണം ഗുരുതരമായി നേരിട്ടിരുന്നു. 

മലപ്പുറത്ത് 7 വയസ്സുകാരിയെ നായകൾ ആക്രമിക്കാൻ ശ്രമിച്ച സംഭവം തലനാരിഴ വ്യത്യാസത്തിൽ മാത്രമാണ് ആ കൂട്ടി രക്ഷപ്പെട്ടത്.

പത്തനം തിട്ടയിൽ മാത്രം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 50,000 പേർക്ക് നായയുടെ കടിയേറ്റതായാണ് കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.
തെരുവുനായ നിയന്ത്രണത്തിൽ കണിശതയില്ലായ്മ ഒരുപ്രധാന കാരണമാണെന്ന് പറയാതെ വയ്യ 

തെരുവ് നായരുടെ എണ്ണം നിയന്ത്രണം വിട്ട് വർദ്ധിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ മനുഷ്യരുടെ അനിയന്ത്രിത പ്രവർത്തനങ്ങളാണ്.

ഭക്ഷണ മാലിന്യങ്ങൾ അനിയന്ത്രിതമായി നിക്ഷേപിക്കുന്നത്  നായകൾക്ക് എളുപ്പത്തിൽ ഭക്ഷണം ലഭിക്കാൻ വഴിയൊരുക്കുന്നു.

നീക്കം ചെയ്യാതെ കിടക്കുന്ന മാലിന്യക്കൂട്ടങ്ങൾ, നായകൾക്ക് അഭയകേന്ദ്രമായി മാറുന്നു.
വളർത്തിയ നായകളെ ഉപേക്ഷിക്കുന്നവരും, തെരുവ് നായകളുടെ എണ്ണവെരുപ്പത്തിന് ഉത്തരവാദികളാണ്.

ശാശ്വതമായ പരിഹാരത്തിനായി ശാസ്ത്രീയവും നിയമപരവുമായ ഇടപെട്ലുകൾ സർക്കാർ സംവിധാനത്തിൽ നിന്നടക്കം കൂടുതൽ കാര്യക്ഷമമാവേണ്ടത് ചൂണ്ടി പറേണ്ടിയിരിക്കുന്നു.

തെരുവ് നായ പ്രശ്നത്തിന് ഒരു ദീർഘകാലപരമായ ശാസ്ത്രീയ പരിഹാരമായി ലോകാരോഗ്യ സംഘടന (WHO) ശുപാർശ ചെയ്യുന്ന പദ്ധതിയാണ് Animal Birth Control (ABC) പദ്ധതി.

ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:

വന്ധീകരണം മുഖേന പുതുതായി നായകളുടെ പ്രജനനം തടയുക.
വാക്സിനേഷൻ മുഖേന പേവിഷബാധയടക്കം ഒട്ടനവധി രോഗപ്രതിരോധ  മുൻ കരുതലുകൾ എടുക്കുക.ആശുപത്രി സേവനവും മരുന്ന് സേവനവും കൂടുതൽ കാര്യക്ഷമമാക്കുക എന്നതൊക്കെ ഈ സാഹചര്യത്തിൽ ഏറെ അഭികാമ്യമായ കാര്യമാണ്.

ഈ വിഷയം സൂചിപ്പിക്കുമ്പോൾ തന്നെ പറയട്ടെ ഒരു പ്രദേശത്തെ മുഴുവൻ നായകളെയും കൊന്നൊടുക്കുക എന്നത് ഒരു അപ്രായോഗികവും ക്രൂരവുമായ മാർഗ്ഗമാണ്. ഇതിന് പകരം സുസ്ഥിരവും ശാസ്ത്രീയവുമാ  മാർഗങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്.

പ്രസ്തുത മേഖലയിലെ പുതിയ വെല്ലുവിളികൾ നേരിടാൻ നൂതന കാഴ്ചപ്പാട് ഇല്ലാതെ കാലഹരണപ്പെട്ട നിയമത്തിലും പരിഷ്കരണം ആവശ്യമാണെന്ന് പലഭാഗത്തുനിന്നും ന്യായമായ മുറവിളികൾ ഉയരുന്നുണ്ട്.

1960 ലെ Prevention of Cruelty to Animals Act അനുസരിച്ച്, പേവിഷബാധയേറ്റ നായയെയും ഭേദമാകാത്ത ഗുരുതരമായ പരിക്കുണ്ടാക്കുന്ന നായകളെയും മാത്രമാണ് കൊല്ലാവുന്നത്. 2001 ലെ ABC Rule പ്രകാരം പ്രസ്തുത നിയമം കർശനമായി നിരീക്ഷിക്കുന്നു.

തെരുവ് നായ പ്രശ്നം നിയമപരമായി നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തലത്തിലുള്ള നിയമ പരിഷ്കരണങ്ങൾ ആവശ്യമുണ്ട്. സംസ്ഥാന സർക്കാരുകൾക്ക് ഒരു പരിധിവരെ മാത്രമേ ഇടപെടാൻ കഴിയൂഎന്നാണെങ്കിലും സമ്മർദ്ധം ചിലത്തേണ്ടത് നമ്മുടെ കടമ തന്നെയാണ്.

സാമൂഹികമായ കൂട്ടായ്മകളിലൂടെ പരിഹാരത്തിന് ജനകീയ പങ്കാളിത്തിനായ് ബന്ധപ്പെട്ട സംവിധാനങ്ങൾ സമയം കണ്ടെത്തുക എന്നതും അഭികാമ്യമത്രെ...

പ്രാദേശിക തലത്തിൽ പൊതുജനങ്ങൾ പങ്കാളികളായി കൊണ്ട് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക.

വാക്സിനേഷൻ ക്യാമ്പുകൾ അടക്കം വാർഡുകൾ തോറും ആനിമൽ കെയർ സെന്ററുകൾ തുടങ്ങിയും സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക.

അക്രമകാരികൾ അല്ലാത്ത പട്ടികളെ ദത്തെടുക്കുനുള്ള പ്രോത്സാഹന  പ്രചാരണം നടത്തുക, 

കുട്ടികളിൽപോലും സഹജീവികളോടുള്ള ജീവകാരുണ്യ ബോധം വളർത്തി
മനുഷ്യരും മൃഗങ്ങളും ഒരുപോലെ സുരക്ഷിതരാകണം എങ്കിലേ ഭൂമിയുടെ ജീവ ഘടനാ സന്തുലിതത്വം പരിപാലിക്കാൻ കഴിയുകയുള്ളൂ...

അനാഥമായി അലഞ്ഞുതിരഞ്ഞ്. അക്രമാസക്തമാവുന്ന തെരുവ് നായ പ്രശ്നം നിയന്ത്രണ വിധേയമാക്കാൻ സർക്കാർ സംവിധാനങ്ങൾ മാത്രം മതിയാകില്ല. അതിന്റെ മേൽ  ഏറ്റവും വലിയ പ്രായോഗികമായ പങ്കാളിത്തം ജനങ്ങളുടെ ഇടപെടലുകൾ തന്നെയാണ്. '

ഈ ഒരു സാമൂഹ്യ ഭീഷണിക്ക് നേരെ നാമെവരും സജീവമായി. പങ്കാളികളാകുമ്പോഴാണ് മനുഷ്യരും മൃഗങ്ങളും ഒരുപോലെ സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന അന്തരീക്ഷം ഉണ്ടാവുന്നത്

എല്ലാവരും ചേർന്നുള്ള ഒരുമിച്ചുള്ള കൂട്ടായ ശ്രമത്തിലൂടെ മാത്രമെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയുകയുള്ളൂ

Post a Comment

Previous Post Next Post