Trending

ആത്മഹത്യ ഒരു പ്രശ്നത്തിനും ശരിയായ പരിഹാരമല്ല

✍️  ചീഫ് എഡിറ്റർ : ബഷീർ വടകര
ഈ വാക്ക് നമ്മെ ജീവിതത്തോടുള്ള ദൗത്യബോധത്തിന്റെ ഗൗരവം ഓർമ്മപ്പെടുത്തുന്നതാവട്ടെ.

ജീവിതം ചിലപ്പോൾ തീക്ഷ്ണമായ വഴികളിലേക്കും നിരാശയിലേക്കും നയിച്ചേക്കാം. പ്രയാസങ്ങൾ ജീവിതത്തിൻറെ കൂടപ്പിറപ്പാണ്. ജീവിതത്തിൽ പ്രയാസങ്ങളുടെ കടന്ന് പോകാത്ത മനുഷ്യർ വളരെ കുറവായിരിക്കും. 

എന്നാൽ അതിനോട് അതിജീവനം എങ്ങനെ നടത്തണം എന്നതാണ് ജയത്തെയും വിധിയെയും നിർണ്ണയിക്കുന്നത്.

ആത്മഹത്യ ചിന്ത കനത്ത മനോവേദനയുടെ താത്കാലികമായ പ്രതികരണം മാത്രമാണ്, ആത്മഹത്യ എന്ന തീരുമാനം വളരെ കുറഞ്ഞ സമയം മാത്രം നിലനിൽക്കുന്ന ഒരു ഡാർക്ക് ടൈം മാത്രമാണ് എന്ന് ഗവേഷകർ പറയുന്നു.

നിർഭാഗ്യവശാൽ ആരെങ്കിലും ഈ തീരുമാനത്തിലേക്ക്  എത്തിക്കഴിഞ്ഞാൽ, അതിന്റെ ദൂഷ്യഫലങ്ങൾ നമ്മുടെ ആത്മാവിനാണ്, മാത്രമല്ല ആശ്രിതരായ കുടുംബത്തെയും, ഇഷ്ട ജനങ്ങളെയും സൗഹൃദങ്ങളെയും ദീർഘകാലം വേദനിപ്പിക്കുന്ന ഒരു നടപടി കൂടിയാണിത്.

 തത്വചിന്തകനായ ബീർബൽ പറഞ്ഞതുപോലെ, "ഇതും കടന്നുപോകും" എന്ന വിശ്വാസം നമുക്ക് ആശ്വാസമുള്ള ഉപാധിയാണ്.

സുഖവും ദുഃഖവും എല്ലാം ക്ഷണികമാണ്. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ചിലതിൽ നേരിട്ടുള്ള പരിഹാരങ്ങളുണ്ടാകും, ചിലത് കണ്ടെത്തേണ്ടതായിരിക്കും. പക്ഷേ 'ആത്മഹത്യ' എന്നത് ഒരിക്കലും പരിഹാരമാവരുത്.
ഇത് ഒരു അവസരത്തിനും , ആത്മഹത്യ അവസാനമായ തീരുമാനമാകരുത്.

"ഞാൻ ആത്മഹത്യ ചെയ്യില്ല" എന്നത് ജീവിതത്തോടുള്ള ഏറ്റവും ശക്തമായ പ്രഖ്യാപനമാണ്.

മനസ്സിനെ മനസ്സിലാക്കുക:

കലുഷിതമായ ആലോചനകൾ എല്ലാരുടേയും മനസ്സിലുമുണ്ട്. അവയെ കടന്നു പോകാൻ നമുക്ക് അനുവദിക്കണം. പക്ഷേ നാം കീഴടങ്ങരുത്.

മനോവൈദ്യശാസ്ത്രം ഇന്ന് അതീവ പുരോഗതിയിലൂടെയാണ്.
ഡിപ്രഷൻ, ആങ്ക്സൈറ്റി, ബൈപോളർ ഡിസോർഡർ തുടങ്ങിയ പ്രശ്നങ്ങൾക്കും കൃത്യമായ ചികിത്സയുണ്ട്.
ഈ ഘട്ടങ്ങളിൽ സഹായം തേടുക എന്നത് ഒരുവന്റെ പോരാളിത്ത്വത്തിന്റെ അടയാളമാണ്, ദൗർബല്യം അല്ല.

🤝 നിങ്ങൾ ഒറ്റയല്ല

നിനക്ക് വിശ്വസിക്കാവുന്ന ഒരാൾ എങ്കിലും തീർച്ചയായും ഉണ്ട്.
പ്രശ്നം എത്ര വലിയതായാലും, ആരെങ്കിലുമൊരാൾ അതിനൊരു വഴി കണ്ടെത്താൻ സഹായിക്കും.
സംസാരിക്കുക. തുറന്നു പറയുക. കരയുക പോലും ചെയ്യുന്നത് അതിജീവനത്തിന്റെ മാർഗ്ഗമാണ്...കരഞ്ഞ് കൊണ്ടും ജീവിക്കുക.

 പ്രിയ മനുഷ്യരെ, നിന്റെ ജീവിതം ഏറെ വിലമതിക്കപ്പെടുന്നതാണ് :

നിനക്ക് ഉളളത് അതിരില്ലാത്ത വിലയാണ്.
നിന്റെ ജീവിതം നിൻെറ ആശ്രിതർക്ക് മാത്രമല്ല മറ്റുപലർക്കും  പ്രതീക്ഷയാണ്.
ആത്മഹത്യ ഒരാളുടെ പ്രശ്നം പരിഹരിക്കാനുള്ള .മാർഗ്ഗമായി ചെയ്യുന്നുണ്ടാവാം പക്ഷേ അതിന്റെ ദോഷം ഒരിക്കലും തീരാത്ത ദുഃഖമായി പ്രിയപ്പെട്ടവരുടെ മനസ്സിൽ എന്നും നിലനിൽക്കുന്നു ഒന്നായി മാറുന്നു .

ആത്മഹത്യ ഒരു ജീവിതസാഹസികതയുടെ അവസാനമാകാൻ ശ്രമിക്കുന്നതിന് പകരം "ഒരു പുതിയ അദ്ധ്യായത്തിന്റെ ആരംഭമാക്കുക".

നമുക്ക് വിശ്വാസം ഉള്ളവർക്ക് മുന്നിൽ മനസ്സുതുറക്കാം.
ഒറ്റപ്പെട്ടതുപോലെ തോന്നുമ്പോൾ വിശ്വസനീയരായ ആളുകളെ സമീപിക്കൂ.
മാനസികാരോഗ്യ വിദഗ്ധരും ഹെൽപ് ലൈനുകളും ഇന്ന് എല്ലായിടത്തും ലഭ്യമാണ്.

✨ ഒരു വരി മാത്രം:

> "ഇന്നത്തെ വേദനയിൽ നിന്നുള്ള കണ്ണുനീർ നാളത്തെ കരുത്തിന്റെ അമൃത് ജലമാകട്ടെ."

🙏 അവസാനമായി:

നമുക്ക് ജീവനും ജീവിതവും ദാനം ചെയ്ത സൃഷ്ടാവിനോട് ഒരിക്കലും നമ്മുടെ കടമ മറക്കരുത്.

വേദനകളെ അതിജീവിച്ചുകൊണ്ട്, വിശ്വാസത്തോടെ മുന്നേറുക. രോഗ ദുരിതങ്ങളിലും പട്ടിണിയിലും യുദ്ധങ്ങളിലും പെട്ടുപോയിട്ടും അതിജീവനത്തിന് വേണ്ടി പോരാടുന്ന അനേകം മനുഷ്യരെ ഓർക്കാം ...

ജീവന്റെയും ജീവിതത്തിന്റെയും വില അറിയാൻ അവരെ പോലെയാവാൻ നാം തന്നെയാണ് നമ്മുടെ ജീവിതത്തിൽ തുടക്കമിടേണ്ടവരാണ്.

(കഴിഞ്ഞ ദിവസം ഷാർജയിലെ ഒരു  ആത്മഹത്യ വാർത്തയുടെ പശ്ചാത്തലത്തിൽ എഴുതിയ ലേഖനം.)

✅ ദൃഢമായ ആഹ്വാനം:

> "ജീവിക്കാൻ ഒരിക്കൽ കൂടി ശ്രമിക്കൂ —എല്ലാത്തിനും മുകളിൽ വിലയുള്ളത്  നാമും നമ്മുടെ ജീവിതവുമാണ്✨ 

“നീ ഒറ്റയ്ക്കല്ല: ഷാർജയിൽ മനസ്സിന് സഹായകരമാകുന്ന നിർദ്ദേശങ്ങൾക്കായി വിളിക്കാവുന്നതാണ്

📞 Helpline നമ്പറുകൾ – ഷാർജ & യു.എ.ഇ
Sharjah & UAE)
UAE Mental Support Line: 800-HOPE (08:00–20:00, വാട്ട്സാപ്പ് ആധാരം)
Sharjah Child Helpline: 800-700
Indian Expats Helpline: 800-46342
വാട്ട്സാപ്പ് വഴി നേരിട്ട് ആശയവിനിമയം സാധിക്കും  
• സൗജന്യവും രഹസ്യവുമാണ്.

• കുട്ടികള്‍ക്കും യുവാക്കള്‍ക്കും ആത്മഹത്യാനിവാരണ സാഹായത്തിന് ഈ നമ്പറിൽ വിളിക്കാവുന്നതാണ് :

Post a Comment

Previous Post Next Post