ചീഫ് എഡിറ്റർ ബഷീർ വടകര
ഷാർജ : moms and wives app
അഭ്യസ്തവിദ്യകൾക്കും സാധാരണ വീട്ടമ്മമാർക്കും വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനം ഉണ്ടാക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ മോംമ്സ് ആൻഡ് വൈവ്സ് ആപ്പ് യുഎഇയിൽ പ്രവർത്തനം ആരംഭിച്ചു.
ഷാർജ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിൽ സിനിമാതാരങ്ങളായ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, മംമ്ത മോഹൻദാസ്, നവ്യാ നായർ, ജുമൈല ദിൽഷാദ്, മോംമ്സ് ആൻഡ് വൈവ്സ് സിഇഒ മുഹമ്മദ് ദിൽഷാദ് എന്നിവർ ചേർന്ന് ആപ്പ് ലോഞ്ച് ചെയ്തു.എം.കെ. മുനീർ എംഎൽഎ, സന്തോഷ് ജോർജ്ജ് കുളങ്ങര എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജീവിത ചെലവ് വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ചെറുതാണെങ്കിലും വലുതാണെങ്കിലും സ്വന്തമായി വരുമാനമുണ്ടാവുക എന്നത് എല്ലാ കുടുംബത്തിന്റെയും അതിജീവനത്തിന്റെ ഭാഗമാണ്. ഒരു ആഗോള സ്ത്രീ കൂട്ടായ്മയുടെ ഭാഗമാകാൻ സാധിക്കുന്ന തരത്തിൽ സ്ത്രീകളെ സാമ്പത്തി സ്വാതന്ത്ര്യത്തിലേക്കും ഉയർന്ന ജീവിത നിലവാരത്തിലേക്കും മാറ്റുക എന്നതാണ് ഇത്തരമൊരു ആപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഹമ്മദ് ദിൽഷാദ് പറഞ്ഞു.ലോകത്തിന്റെ വിശാലമയ സാധ്യതയിലേക്കാണ് വാതിൽ തുറക്കുന്ന മഹത്തായ ആശയമാണിതെന്ന് സന്തോഷ് ജോർജ്ജ് കുളങ്ങര അഭിപ്രായപ്പെട്ടു.
വളരെ ചെറിയ ആശയങ്ങൾ പോലും വലിയ രീതിയിൽ ഉപയോഗപ്പെടുത്താൻ ഈ ആപ്പ് വഴിവെക്കുമെന്ന് പ്രശസ്ത നടി മംമ്ത മോഹൻദാസ് പറഞ്ഞു. സിനിമാ താരങ്ങളായ രമേഷ് പിഷാരടി, അനാർക്കലി മരിക്കാർ, നേഹ നാസ്നിൻ എന്നിവർ പങ്കെടുത്തു. പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും മോംമ്സ് ആൻഡ് വൈവ്സ് ലഭ്യമാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Tags:
GULF NEWS