Trending

പൈങ്കിളി കഥകളുടെ ചൂടോടെ രാഷ്ട്രീയം വരെ എല്ലാ മുന്നണികൾക്കും ഒരുതരത്തിൽഅല്ലെങ്കിൽ മറ്റൊരു തരത്തിൽ “കഥകളുടെ വിപണി” ആകുന്നുവെന്നതാണ് ഇന്നത്തെ വലിയ വാർത്ത.

✍️ വി ഫോർ ന്യൂസ് ചീഫ് എഡിറ്റർ : ബഷീർ വടകര

*പൈങ്കിളി കഥകളുടെ വൻ മാർക്കറ്റ് ആവുന്ന കേരളം* 
കേരളത്തിലെ മാധ്യമങ്ങളും സോഷ്യൽ മീഡിയ ലോകവും, ടെലിവിഷനും,  ഇക്കിളി ഗോസിപ്പുകൾ മസാല ചേർത്ത് ഒന്നാന്തരം വിപണി കണ്ടെത്തിയിരിക്കുന്നു.

പ്രേക്ഷകരും വായനക്കാരുമായ വലിയൊരു വിഭാഗം വീട്ടമ്മമാർ മുതൽ പ്രവാസികളും വിദ്യാർത്ഥികളും വരെ ദിനചര്യയിലെ ഭാരം മറക്കാനും, മാനസിക ആശ്വാസത്തിനും, എളുപ്പം വായിച്ചോ കണ്ടോ തീർക്കാവുന്ന ഈ വിഷയം വലിയ താല്പര്യത്തോടെ തിരഞ്ഞെടുക്കുന്നു എന്നത് ഒരു മാനസികാവസ്ഥ കൂടിയാണ്.

പൈങ്കിളി സാഹിത്യം70-80 കളിൽ തന്നെ മാസികകളുടെ വളർച്ചയും ഉല്പത്തിയും പരിശോധിച്ചാൽ പൈങ്കിളി കവർ സ്റ്റോറി വിഭാഗത്തിലെ സീരിയൽ കഥകളും,ആഴ്ചപ്പതിയിൽ വരുന്ന നോവലുകളും മലയാളി വായനക്കാരെ പിടിച്ചിരുത്തിയിട്ടുണ്ട്.

"വീട്ടുകാരുടെയും അയൽക്കാരുടെയും" ജീവിതം, വിവാഹം, പ്രണയം, ത്യാഗം, കണ്ണീർ, കുടുംബകലഹം – എല്ലാം ചേർത്ത് അവതരിപ്പിക്കുന്ന കഥകൾ, കേരളത്തിൽ ഏറ്റവും വൻ മാർക്കറ്റുള്ള വിഷയമായി വളർന്നു.

സാംസ്കാരിക കേരളത്തിന് വലിയൊരു വിമർശനാത്മക, പുരോഗമന വായനാശീലം ഉണ്ടായിട്ടും, ലളിതവും വികാരാധിഷ്ഠിതവുമായ കഥകൾക്ക് എപ്പോഴും ശക്തമായ വിപണി ഉണ്ടായിട്ടുണ്ട് എന്ന തിരിച്ചറിവാണ് സാഹിത്യകാരന്മാരെയും പ്രസാധകരെയും ദൃശ്യ വർത്താ മാധ്യമങ്ങളെയും“പൈങ്കിളി മാർക്കറ്റിലേക്ക് കൊണ്ടുപോയത്.

മലയാളം ടെലിവിഷൻ സീരിയലുകൾ, അതിന്റെ ഏറ്റവും ശക്തമായ തെളിവാണ്. ഏത് സമയത്തും മലയാളി വീടുകളിൽ "പൈങ്കിളി കഥ"കൾ നിറഞ്ഞിരിക്കുകയാണ്.

സമകാലിക വിപണി എന്ന നിലയിൽ ഓൺലൈൻ പ്ലാറ്റ്ഫോം, YouTube, ആപ്പുകൾ എന്നീ സാധ്യതകൾ ഉപയോഗിച്ച് കേരളത്തിലെ വായനക്കാരും പ്രേക്ഷകരും “പൈങ്കിളി” ഉള്ളടക്കത്തോട് അനുദിനം ഏറ്റവും കൂടുതൽ ചേർന്ന് ഇരിക്കുന്നു.

സാമ്പത്തിക സാധ്യതയുള്ള പൈങ്കിളി ഇക്കിളി കഥകൾ സാഹിത്യത്തിനും മാധ്യമങ്ങൾക്കും വരുമാന സ്രോതസ് ആകുമ്പോൾ,രാഷ്ട്രീയ രംഗത്തിനും മതരംഗത്തിനും ആയുധവും പ്രതിരോധവും ഒക്കെയാവുമ്പോൾ പ്രസ്തുത വിഷയം വലിയ രീതിയിൽ കൊട്ടി ഘോഷിക്കപ്പെട്ടു കൊണ്ടേയിരിക്കും.

ഇത്രയും വലിയൊരു വായനക്കാരും പ്രേക്ഷകരും, കൂടുതൽ ആഴമുള്ള, സാമൂഹികമായി പ്രതിബദ്ധമായ സാഹിത്യത്തിൽ നിന്നും കേരളം  അകന്നുപോകുന്നുവോ എന്ന സാംസ്കാരികമായ ചോദ്യം  പ്രസക്തമാണെങ്കിലും ആരും ഇത് ഉന്നയിക്കുന്നില്ല എന്നത് അതിശയകരമാണ്.

കേരളം, ബൗദ്ധിക ചർച്ചകൾക്കും വിമർശനാത്മക രാഷ്ട്രീയത്തിനും പേരുകേട്ട നാട് തന്നെയാണെങ്കിലും, വോട്ടർമാരെപ്പോലും വികാരലോകത്തിൻ്റെ ചുഴിയിൽ പെടുത്തി അധികാരം നേടാനും നഷ്ടപ്പെടുത്താനുമെല്ലാം പ്രസ്തുത വിഷയം നല്ലൊരു ഉപാധിയായി കണ്ടെത്തിയിരിക്കുന്നു

Post a Comment

Previous Post Next Post