വി ഫോർ ന്യൂസ് : ചീഫ് എഡിറ്റർ ബഷീർ വടകര
അബുദാബി | വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി യുഎഇ സർക്കാർ സ്വീകരിച്ച പുതിയ തീരുമാനം അഭിനന്ദനാർഹമാണ്.
സ്കൂൾ കഫറ്റീരിയകളിൽ ലഭ്യമായിരുന്ന അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ ഉപയോഗം നിയന്ത്രിച്ച് ആരോഗ്യകരമായ ഭക്ഷണക്രമം വിദ്യാർത്ഥികൾക്ക് ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
junk food നെതിരെ
വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഒരുമിച്ച് ചേർന്നാണ് ശക്തമായ നിലപാട് പ്രഖ്യാപിച്ചത്.
സ്കൂൾ കഫറ്റീരിയകളിൽ ഇനി മുതൽ മോർത്തഡെല്ല, സോസേജ്, ഇൻസ്റ്റന്റ് നൂഡിൽസ്, സോഫ്റ്റ് ഡ്രിങ്ക്സ്, ചോക്ലേറ്റ്, പായ്ക്ക് ചെയ്‌ത ബിസ്കറ്റ്, ചില ചിപ്സ്, കേക്ക്–കേക്കുകൾ, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ, പെസ്റ്റ്രികൾ, ഫ്രൈഡ് നട്ട്‌സ് എന്നിവ വിതരണം ചെയ്യുന്നതിന് കടുത്ത വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു.
ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ കുട്ടികളിൽ അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗ സാധ്യതകൾ, പഠനക്ഷമതയിലെ ഇടിവ് തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾക്ക് വഴിതെളിയിക്കുന്നുവെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ആരോഗ്യകരമായ തലമുറയ്ക്ക് വഴിയൊരുക്കുന്നതിന് വേണ്ടി
വിദ്യാർത്ഥികളുടെ ഭക്ഷണശീലങ്ങളിൽ വരുന്ന മാറ്റങ്ങൾ, സമൂഹത്തിന്റെയും രാജ്യങ്ങളുടെയും ഭാവി ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത് -
ഭക്ഷണത്തിലെ പ്രശ്നങ്ങൾ ആരോഗ്യനിലയെയും ഉൽപാദനശേഷിയെയും നേരിട്ട് ബാധിക്കുന്നവയാണ്. അതുകൊണ്ട് തന്നെ, സ്കൂൾ തലത്തിൽ തന്നെ ആരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതു സമൂഹത്തിന്‍റെ ഭാവിയിൽ വലിയൊരു നിക്ഷേപമാണ്.
യുഎഇയുടെ ഈ തീരുമാനം, ആരോഗ്യം ഒരു പൗരാവകാശം എന്ന നിലയിൽ സംരക്ഷിക്കപ്പെടണം എന്ന ഉറച്ച സന്ദേശമാണ് നൽകുന്നത്. സർക്കാർ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, രക്ഷിതാക്കൾ എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കുമ്പോഴാണ് വിജ്ഞാനവും ആരോഗ്യം കൂടി കൈകോർക്കുന്ന തലമുറയെ വാർത്തെടുക്കാൻ കഴിയുക.
തലമുറകളുടെ ആരോഗ്യ സംരക്ഷണത്തിനായി കൃത്യമായി നിലപാടെടുത്ത് ലോകത്തിനു മുമ്പിൽ തന്നെ മാതൃകയായിരിക്കുകയാണ് യുണൈറ്റഡ് അറബ് എമിറേറ്റ് എന്ന രാജ്യം .
ആഗോള തലത്തിൽ കുട്ടികളിൽ junk food ഉപയോഗം മൂലം ഉയർന്നുവരുന്ന രോഗഭാരത്തെക്കുറിച്ച് ആശങ്കകൾ ഉയരുന്ന സാഹചര്യത്തിലാണ് യുഎഇയുടെ ഇടപെടൽ. ആരോഗ്യവും വിദ്യാഭ്യാസവും തമ്മിലുള്ള സഹകരണം കൊണ്ടാണ് ഒരു രാജ്യത്തിന്റെ ഭാവി ഉറപ്പുവരുത്താനാകുക എന്ന തിരിച്ചറിവാണ് ഇതിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കപ്പെടുന്നത്.
ആരോഗ്യകരമായ തലമുറയ്ക്കായുള്ള യുഎഇയുടെ ഈ നീക്കം, മറ്റ് രാജ്യങ്ങളും മാതൃകയായി സ്വീകരിക്കേണ്ട സമയമാണ് എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.
Tags:
GULF NEWS